ബൈക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

കൊച്ചി സീപോർട്ട്- എയർപോർട്ട് റോഡില്‍ ബൈക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് ബൈക്ക് യാത്രികർ മരിച്ചു.ആലപ്പുഴ കാർത്തികപ്പള്ളി നങ്ങ്യാർകുളങ്ങര പള്ളിപ്പാട് ശ്രീദിനഭവനില്‍ ആർ ദിൻരാജ് (22), തലയോലപ്പറമ്പ് പൊതി ചാമക്കാലയില്‍ മാത്യു ജോമോൻ (23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 1.45ന് കാക്കനാട് മാവേലിപുരം ഓണം പാർക്കിന് സമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. കാക്കനാടുള്ള സ്വകാര്യ കമ്പനിയിലെ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു ഇരുവരും

Leave a Reply

Your email address will not be published. Required fields are marked *