പാഡ്‌സിന്റ ആഭിമുഖ്യത്തിൽ ഭിന്നശേഷി സംഗമവും ഓണാഘോഷവും വെങ്ങാനൂർ ബഡ്സ് സ്കൂളിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ്. ശാലിനിയുടെ അധ്യക്ഷതയിൽ കോവളം എം.എൽ.എ ശ്രീ എം. വിൻസെന്റ് പരിപാടി ഉദ്ഘാടനം ചെയ്തു.
പാഡ്സ് സെക്രട്ടറി ശ്രീ ജയകുമാർ സ്വാഗതം ആശംസിച്ചു. പോളിയോ ഹോം കോ-ഓർഡിനേറ്റർ ശ്രീ ഗോപി, മഹാകാളി ബ്രഹ്മസ്ഥാനം ആചാര്യൻ ശ്രീ ആനന്ദ നായർ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പി.ടി.എ പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ഓണാഘോഷത്തിൽ പങ്കെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തി നടത്തിയ പരിപാടി സൗഹൃദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശം പകർന്നു ബഡ്സ് സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ധന്യ കൃതജ്ഞത ആശംസിച്ചു.
ഭിന്നശേഷി സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു വെങ്ങാനൂർ ബഡ്സ് സ്കൂളിൽ
