എൺപതാം സ്വാതന്ത്ര്യദിനത്തിൽ തിളങ്ങി ഇന്ത്യ

നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ സന്ദേശം നെഞ്ചിലേറ്റിക്കൊണ്ട് ഇന്ത്യ മറ്റൊരു സ്വാതന്ത്ര്യദിനത്തിലേക്ക് കൂടി ചുവടുവെക്കുകയാണ്. കൊളോണിയല്‍ ശക്തികളുടെ അടിമത്തച്ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് ഇന്ത്യ എന്ന പരമാധികാര ജനാധിപത്യ രാഷ്ട്രം ലോകത്തിന് മുന്നില്‍ ശിരസ്സുയര്‍ത്തി നിന്നിട്ട് എട്ട് പതിറ്റാണ്ട് തികയുന്നു. രണ്ട് നൂറ്റാണ്ടോളം നീണ്ടുനിന്ന ക്രൂരമായ വിദേശ ഭരണത്തിന് വിരാമമിട്ട് 1947 ഓഗസ്റ്റ് 15 നാണ് നമ്മുടെ നാട് സ്വതന്ത്രമായത്.ആയിരക്കണക്കിന് ധീരദേശാഭിമാനികളുടെ ജീവാര്‍പ്പണത്തിന്റെയും അഹിംസയിലൂന്നിയ പോരാട്ടങ്ങളുടെയും ഫലമായി ലഭിച്ച ഈ സ്വാതന്ത്ര്യം ഓരോ ഭാരതീയന്റെയും അഭിമാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *