കൺസ്യൂമർ ഫെഡിൻ്റെ ഓണവിപണി: ജില്ലാതല ഉദ്ഘാടനം 15ന്

പറവൂർ: കൺസ്യൂമർഫെഡിൻ്റെ ‘ഓണവിപണി – 2026’ന്റെ ജില്ലാതല ഉദ്ഘാടനം 15ന് പകൽ രണ്ടിന് മാഞ്ഞാലി സഹകരണ ബാങ്ക് അങ്കണത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രി വി ഇ അബ്‌ദുൽ ഗഫൂർ അധ്യക്ഷനാകും. സംസ്‌ഥാന കാർഷിക ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി. എ. നവാസ് ആദ്യവിൽപന നടത്തുംകൺസ്യൂമർഫെഡിൻ്റെ ഓണവിപണി: ജില്ലാതല ഉദ്ഘാടനം 15ന്പറവൂർ: കൺസ്യൂമർഫെഡിൻ്റെ ‘ഓണവിപണി – 2026’ന്റെ ജില്ലാതല ഉദ്ഘാടനം 15ന് പകൽ രണ്ടിന് മാഞ്ഞാലി സഹകരണ ബാങ്ക് അങ്കണത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രി വി ഇ അബ്‌ദുൽ ഗഫൂർ അധ്യക്ഷനാകും. സംസ്‌ഥാന കാർഷിക ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി. എ നവാസ് ആദ്യവിൽപന നടത്തും.പ്രാഥമിക സഹകരണ സംഘങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽനിന്നെടുത്ത വായ്‌പകൾക്ക് ഇളവുകൾ നൽകി തിരിച്ചടവ് പ്രോത്സാഹിപ്പിക്കാനായി നടത്തുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ‘ആശ്വാസ്’ താലൂക്ക് തല അദാലത്തിൻ്റെ ഉദ്ഘാടനം 17ന് പകൽ 12.30ന് കാർഷിക ബാങ്കിന് സമീപത്തെ എസ്‌എൻഡിപി ഹാളിൽ മന്ത്രി വി ഇ അബ്ദുൽ ഗഫൂർ നിർവഹിക്കും. നഗരസഭാധ്യക്ഷൻ രമേഷ് ഡി കുറുപ്പ് അധ്യക്ഷനാകും. തുടർന്നു താലൂക്ക് തല അദാലത്ത് നടക്കും. താലൂക്കിലെ എല്ലാ സഹകരണ സംഘങ്ങളിലും ബാങ്കുകളിലും നിന്നു വായ്‌പയെടുത്ത് കുടിശികയുള്ളവർക്ക് 10 ശതമാനം മുതൽ 50 ശതമാനം വരെ വായ്പ ഇളവ് ലഭിക്കും. 31 വരെ അതത് സംഘങ്ങളിലെത്തി അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് സഹകരണസംഘം അസി. രജിസ്ട്രാർ ജനറൽ സാജൻ റൂസ് വെൽറ്റ്, മാഞ്ഞാലി സഹകരണ ബാങ്ക് പ്രസിഡൻ്റ് പി എ സക്കീർ, പറവൂർ ടൗൺ വെസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് ജോസ് മാളിയേക്കൽ, കെ വി പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *