കൊല്ലം : പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം കൊല്ലത്ത് കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി വി ഇ അബ്ദുൽ ഗഫൂർ. വകുപ്പ് മന്ത്രി എത്താൻ വൈകിയത് എന്തെന്ന് ചോദ്യത്തിന് വ്യക്തമായി മറുപടി പറയാതെ തെരച്ചിലിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നാണ് മന്ത്രിയുടെ വാദം. ഇപ്പോഴും തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. കോസ്റ്റൽ പോലീസും കോസ്റ്റ് ഗാർഡും നേവിയും തെരച്ചിൽ നടത്തുന്നു. കുടുംബം അതിൽ തൃപ്തരെന്ന് പറഞ്ഞിരുന്നു എന്നും മന്ത്രി പറയുന്നു. എന്നാൽ കുടുംബം ആവശ്യപ്പെട്ടത് ഗോൾഡൻ മണിക്കൂറിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന സംവിധാനങ്ങൾ ഇനിയെങ്കിലും ഒരുക്കണം എന്നതാണെന്നും രണ്ടാഴ്ചക്കുള്ളിൽ അതിനായി എസ് ഒ പി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Related Posts
ഐടി ഓഹരികളിൽ കനത്ത തകർച്ച
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലെ ഐടി കരുത്തരായ ടിസിഎസ്, ഇന്‍ഫോസിസ് എന്നിവയുടെ ഓഹരികളില്‍ വന്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ഇരു കമ്പനികളുടെയും ഓഹരി വില 6…
മേക്ക് മൈ ട്രിപ്പിന് പിഴയിട്ട് ഉപഭോക്തൃകോടതി
കൊച്ചി: വിമാന ടിക്കറ്റ് റീഫണ്ട് നൽകാതെ ഉപഭോക്താവിനെ ബുദ്ധിമുട്ടിച്ച കേസിൽ ഓൺലൈൻ യാത്രാബുക്കിങ് പ്ലാറ്റ്ഫോമായ മേക്ക് മൈ ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ് 32,284/- രൂപ നഷ്ടപരിഹാരം നൽകണമെന്ന്…
മീഡിയ പ്ലസിന്റെ ‘ഓണവസന്തം’ പ്രകാശനം ചെയ്തു.
ദോഹ: ഓണാഘോഷങ്ങളുടെ ഭാഗമായി മീഡിയ പ്ലസ് പുറത്തിറക്കിയ പ്രത്യേക പ്രസിദ്ധീകരണം ‘ഓണവസന്തം’ ദോഹയില്‍ പ്രകാശനം ചെയ്തു. കല്ല്യാണ പന്തല്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ദോഹ ബ്യൂട്ടി സെന്റര്‍…
