കോവളം :മികവ് എം എൽ എ അവാർഡ് 2026 ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.കോവളം നിയോജക മണ്ഡലത്തിന്റെ പഠന മികവിന് അംഗീകാരം നൽകി കൊണ്ട് അഡ്വ എം വിൻസെന്റ് എം എൽ എ എല്ലാ വർഷവും നടത്തി വരുന്ന മികവ് 2026 എം എൽ എ അവാർഡ് പരിപാടി 13/8/2026 വ്യാഴാഴ്ച നടക്കും.എസ് എസ് എൽ സി പ്ലസ് ടു പരിക്ഷകളിൽ മികച്ച വിജയം നേടിയ ആയിരത്തോളം വിദ്യാർത്ഥികളെയും വിവിധ പരിക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയവരെയും കഴിഞ്ഞ പൊതു പരിക്ഷയിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയും ചടങ്ങിൽ അവാർഡ് നൽകി ആദരിക്കും.വെങ്ങാനൂർ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ വൈകിട്ട് 3ന് നടക്കുന്ന പരിപാടി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.എം വിൻസെന്റ് എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാട്ടാക്കട നിയോജക മണ്ഡലം എം എൽ എ എം ആർ ബൈജു മുഖ്യ പ്രഭാഷണം നടത്തും.നഗര സഭ കൗൺസിലർ കെ എച് സുധീർഖാൻ സ്കൂൾ മാനേജർ ദീപ്തി ഗിരീഷ് സ്കൂൾ പ്രിൻസിപ്പാൾ ഡി ബി പ്രേമജ് കുമാർ സ്കൂൾ ഹെഡ്മാസ്റ്റർ ബി വി രഞ്ജിത് കുമാർ എന്നിവർ പങ്കെടുക്കും.
Related Posts
കൈക്കൂലി പണം ക്ലോസറ്റിലിട്ടു; പണം വീണ്ടെടുത്ത് വിജിലന്‍സ് ;
മലപ്പുറം: കൈക്കൂലി പണം ടോയ്ലറ്റ് ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍. തിരുരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടറായ കാട്ടാക്കട സ്വദേശി ശ്രീജിയാണ്…
ദൃശ്യം 3 ന് ഇന്ന് തുടക്കം കുറിച്ചു
ദൃശ്യം 3 ന് ഇന്ന് തുടക്കം കുറിച്ചു. പൂത്തോട്ട ലോ കോളേജിൽ ആണ് സിനിമ പൂജ നടന്നത്.ആദ്യ രണ്ട് ഭാഗങ്ങൾ സ്വീകരിച്ചത് പോലെ മൂന്നാം ഭാഗവും പ്രേക്ഷകർ…
പാൻ കാർഡിന്റെ പേരിൽ വൻ തട്ടിപ്പ്; മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്
ദില്ലി: പാൻ കാർഡിന്റെ പേരിൽ നടക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്. നവീകരിച്ച “പാൻ 2.0” കാർഡുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫിഷിംഗ്…
