112 ഓണം സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാതിരക്ക് നിയന്ത്രിക്കുന്നതിനായി ദക്ഷിണ റെയിൽവേയും മറ്റ് റെയിൽവേ സോണുകളും ചേർന്ന് 112 ഓണം സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയാണ് പ്രത്യേക സർവീസുകൾ നടത്തുക. മറുനാടൻ മലയാളികൾക്കും വിദ്യാർഥികൾക്കും വിനോദസഞ്ചാരികൾക്കും നാട്ടിലെത്താൻ കൂടുതൽ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.ദക്ഷിണ റെയിൽവേയ്ക്ക് പുറമെ സൗത്ത് വെസ്റ്റേൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ എന്നിവയുടെ സഹകരണത്തോടെയാണ് പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *