തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ് പുനരാരംഭിക്കുന്നു. ഇന്ന് മുതൽ ആണ് സർവീസ് പുനരാരംഭിക്കുന്നത്. സേവനം മോശമെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് കെഎസ്ആർടിസി കൊറിയർ സർവീസ് താത്കാലികമായി നിർത്തിവച്ചത്. ആന്ധ്രയിലെ സ്വകാര്യ ഏജൻസിയായ സിംഗു സൊല്യൂഷൻസിനായിരുന്നു കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല നൽകിയിരുന്നത്.
കെഎസ്ആർടിസി കൊറിയർ സര്‍വീസ് പുനരാരംഭിക്കുന്നു
