. തിരുവനന്തപുരം .കഴക്കൂട്ടത്ത് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു .ബാലരാമപുരം സ്വദേശി ഷിബിൻ (28)ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന യുവതി അടക്കം രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. റേസിങ്ങിനിടയാണ് അപകടം എന്ന് കരുതുന്നു. കഴക്കൂട്ടം ഇലവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപമാണ് കാർ തൂണിൽ ഇടിച്ചു മറിഞ്ഞത്. കാറിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട് .ഷിബിനാണ് കാറോടിച്ചിരുന്നത് .പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
Related Posts
യുഡിഎഫ് സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫ് കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ ഉടനീളം റോഡ് ഷോ പര്യടന പ്രോഗ്രാം നടത്തി
ജനപങ്കാളിത്തം കൊണ്ടും വാഹന സാന്നിധ്യം കൊണ്ടും മോട്ടോർ ബൈക്കുകളുടെ അകമ്പടി കൊണ്ടും ആവേശോജ്ജ്വലമായ പരിപാടിയായി റോഡ് ഷോ ചലനം സൃഷ്ടിച്ചു. യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് വിജയം പ്രഘോഷിക്കുന്ന ജനമുന്നേറ്റമായിട്ടാണ്…
ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂൾ,മാറനല്ലൂരിൽ , സെപ്റ്റംബർ 5 അധ്യാപകദിനത്തിന് മുന്നോടിയായി കുട്ടികൾ അധ്യാപകർക്ക് ആശംസാക്കാർഡുകൾ നൽകി .റവ. ഫാദർ ചാക്കോ പുതുകുളം സിഎംഐ…
എയിംസ് വരേണ്ടത് ആലപ്പുഴയില്‍; സംസ്ഥാന സര്‍ക്കാര്‍ തടസം നിന്നാല്‍ സമര രംഗത്തിറങ്ങുമെന്ന് സുരേഷ് ഗോപി
തൃശൂര്‍: എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ മനസിലുമുളളത് ആലപ്പുഴയാണെന്നും ആലപ്പുഴയിൽ സ്ഥലം തന്നാല്‍ എയിംസ് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍…
