ആലപ്പുഴ:അധ്യാപകർ മൂല്യ സംരക്ഷകരും മൂല്യത്തിൽ ജീവിക്കുന്നവരും ആകണമെന്ന് മാസ്റ്റർ ട്രെയ്നറും മെൻ്ററുമായ അഡ്വ. ചാർളിപോൾ അഭിപ്രായപ്പെട്ടു.
പാട്ടുകുളം എസ് .ആർ .ആർ സ്കൂൾ അധ്യാപകർക്കായി നടത്തിയ ഏകദിന അധ്യാപക പരിശീലന ക്യാമ്പിൽ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകർ സർവ്വഗുണങ്ങളുടെയും വിളനിലമായിരിക്കണം എന്നാണ് ഭാരതീയ സങ്കല്പം. മറ്റ് തൊഴിലുകൾ പോലെയല്ല അധ്യാപനം. അധ്യാപകർ വിദ്യാർത്ഥികളിലേക്ക് പകരപ്പെടുന്നുണ്ട്. പകരപ്പെടുന്നിടത്തും പകർന്നു നൽകുന്നിടത്തും മൂല്യശോഷണവും കർമ്മശോഷണവും ധർമ്മ ശോഷണവും സംഭവിച്ചു കൂടാ. അധ്യാപക നൈതികത കൈവിട്ടു കളയുന്ന ഒരു സാഹചര്യവും ഉണ്ടാകാനിട വരരുത്. അധ്യാപകർ ഒരിക്കലും ക്രിമിനൽ കേസുകളിൽ ഉൾപ്പെടാൻ ഇടവരുകയുമരുത്. കാരണം നന്നായി ജീവിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കേണ്ടവരും ജീവിച്ചു കാണിക്കേണ്ടെ വരുമാണ് അധ്യാപകരെന്ന് ചാർളിപോൾ തുടർന്നു പറഞ്ഞുഹോട്ടൽ ഹിമാലയ യിൽ നടന്ന ശില്പശാല സ്കൂൾ മാനേജർ കെ.എൻ. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ ബിജു ഷ്രിൽ
അധ്യക്ഷത വഹിച്ചു. ഡി എൽ
വിജയകുമാർ , വി.കെ സാനു, വി. രജ്ഞിഷ് കുമാർ, വി എൻ പ്രഭാകരൻ
എന്നിവർ പ്രസംഗിച്ചു.
