ഇറാൻ്റെ സമ്പദ്‍വ്യവസ്ഥ തകരുകയാണെന്നും ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം യുഎസിന് ലഭിച്ചുവെന്നും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി ചർച്ച നടത്താൻ അമേരിക്ക ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ ട്രംപ്, നിലവിലെ സാഹചര്യമാണ് താൻ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആണ് ട്രംപിൻ്റെ പ്രതികരണം. ഒരിടവേളയ്ക്ക് ശേഷം യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായതിനിടെ ആണ് ട്രംപിൻ്റെ പ്രതികരണം.
“എബിസി ഫേക്ക് ന്യൂസ് റിപ്പോർട്ട് ചെയ്തതുപോലെ, ഇറാനെ ചർച്ചയ്ക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നില്ല. അവർ യാതൊരു വിലയുമില്ലാത്ത ഒരു കരാറിൽ ഒപ്പുവെക്കുന്നുണ്ടോ ഇല്ലയോ എന്നത് എന്നെ ഒട്ടും ബാധിക്കുന്ന കാര്യവുമല്ല. ഹോർമുസ് കടലിടുക്കിന്മേൽ ഏതാണ്ട് പൂർണമായ നിയന്ത്രണമുള്ളതും അവരുടെ സമ്പദ്‌വ്യവസ്ഥ പൂർണമായി തകർന്നുകൊണ്ടിരിക്കുന്നതുമായ നിലവിലെ സാഹചര്യമാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. അവർ അനിവാര്യമായ പതനത്തിലേക്ക് നീങ്ങുക മാത്രമാണ് ചെയ്യുന്നത്. ഇറാനിലെ ജനങ്ങൾ എപ്പോഴാണ് ഇതിനെതിരെ പ്രതികരിക്കാനും പോരാടാനും പോകുന്നത്?” – ട്രംപ് പോസ്റ്റിൽ പറഞ്ഞു.
ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം യുഎസിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്
