കുസാറ്റിലെ ഫീസ് വർദ്ധനവ്: സർവകലാശാലയിലേക്ക് കെ.എസ്.യു മാർച്ച്‌

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന രീതിയിൽ അനധികൃതമായി ഫീസ് വർദ്ധിപ്പിച്ചെന്നാരോപിച്ച് കെ.എസ്.യു കുസാറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഇടതു സിൻഡിക്കേറ്റിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെയും ഫീസ് കൊള്ളക്കെതിരെയും ശക്തമായ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

​മാർച്ചിനെ തുടർന്ന് കെ.എസ്.യു പ്രതിനിധികൾ സർവകലാശാല വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്തി. ഫീസ് വർദ്ധനവ് വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന പ്രതിസന്ധി നേതാക്കൾ വിസിയെ ധരിപ്പിച്ചു. വിഷയം പരിശോധിച്ച ശേഷം വിദ്യാർത്ഥികൾക്ക് അനുകൂലമായ തീരുമാനം എടുക്കാമെന്ന് വൈസ് ചാൻസലർ കെ.എസ്.യു പ്രവർത്തകർക്ക് ഉറപ്പ് നൽകി. എന്നാൽ, വിദ്യാർത്ഥി വിരുദ്ധമായ ഈ ഫീസ് വർദ്ധനവ് പൂർണ്ണമായി പിൻവലിച്ച് അനുകൂല തീരുമാനം ഉണ്ടാകാത്ത പക്ഷം വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് കെ.എസ്.യുവിന്റെ തീരുമാനം.

കെ.എസ്.യു
എറണാകുളം ജില്ല സെക്രട്ടറി അഡ്വ. കുര്യൻ ബിജു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
​ കെ.എസ്.യു കുസാറ്റ് യൂണിറ്റ് പ്രസിഡന്റ് ഇഹ്സാൻ അധ്യക്ഷനായി

Leave a Reply

Your email address will not be published. Required fields are marked *