ക്രിസ്തു ശിഷ്യൻ മാർ തോമാശ്ലീഹയാൽ A.D.52 ൽ സ്ഥാപിതമായ വടക്കൻ പറവൂർ കോട്ടക്കാവ് തീർത്ഥാടന കേന്ദത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ 1954-ാമത് ദുക്റാന തിരുനാളിന് കൊടികയറി. വികാരി ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ ആശീർവദിച്ച് കൊടികയറ്റം നടത്തി.. തിരുനാളിന് മുന്നോടിയായി പറവൂർ സെൻ്റ് ജെർമ്മയിൻസ് പള്ളിയിൽ നിന്നും കോട്ടക്കാവ് പള്ളിയിലേക്ക് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പതാകപ്രയാണം നടത്തി. ഫാ.ജെറി ഞാളിയത്ത് ആശീർവദിച്ച് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ദിവ്യബലി , വചന പ്രഘോഷണം, നൊവേന എന്നിവയും നടക്കുകയുണ്ടായി. വികാരി ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ മുഖ്യ കാർമ്മികനായിരുന്നു. ജൂലൈ 3 വെള്ളിയാഴ്ചയാണ് പ്രധാന തിരുനാളും നേർചസദ്യയും. രാവിലെ 9 ന് സമൂഹ മാമൂദീസയും നവീകരണവും തുടർന്ന് തിരുനാൾ കുർബ്ബാന, പ്രദക്ഷിണം, നേർച്ചസദ്യയും
സഹ വികാരി ഫാ. സിറിൾ പാലക്കൽ , ജനറൽ കൺവീനർ ജോണി ചാക്കോ കൈതാരൻ , കൈക്കാരന്മാരായ ബിനോയ് ആൻ്റു സ്രാമ്പിക്കൽ, ജോയ് തോമസ് മാഞ്ഞൂരാൻ, വൈസ് ചെയർമാൻ റോയി ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ നേതൃത്വം നൽകുന്നു.
കോട്ടക്കാവ് പള്ളിയിൽ ദുക്റാന തിരുനാൾ .
