നോർത്ത് പറവൂർ : മാർ ഗ്രിഗോറിയോസ് അബ്‌ദുൾ ജലീൽ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു. ഡപ്പൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . കോളേജ് പ്രിൻസിപ്പൽ വി.എസ് ഡോ.ജയിൻലാൽ അദ്ധ്യക്ഷനായി. സെൻ്റ് തോമസ് വിദ്യാഭ്യാസ ചാരിറ്റബിൾ സെസൈറ്റി സെക്രട്ടറി നിബു കുര്യൻ ക്യാഷ് അവാർഡും മെമെൻ്റോയും വിതരണം ചെയ്തു . എക്സിക്യൂട്ടിവ് മെമ്പർ ജേക്കബ് ഇരാളിൽ, എൽദോ പുലിക്കോട്ടിൽ, വിവിധ ഡിപ്പാർട്ട്മെൻ്റ് എച്ച് ഒഡി മാരായ സുമ പോൾ, എ .വി ഷെമി, എം.പി പ്രിൻസി, ജെയ്‌സി പ്രേംരാജ് , ബസിലി മാത്യു എന്നിവർ സംസാരിച്ചു. ജി. ഗോപിക, എം. എസ് ലിൻസി, ആദിത്യ വിനോദ് , പി.ജെ ആഡ്രിയ, അഹല്യ ശശി എന്നീ വിദ്യാർത്ഥികൾ സന്തോഷം പങ്കുവച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ഡോ.ജയിൻലാൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എല്ലാവർക്കും സർട്ടിഫിക്കറ്റും മെമൻ്റോയും വിതരണം ചെയ്തു.
മാർ ഗ്രിഗോറിയോസ് കോളേജിൽ ബിരുദ ദാനം നടത്തി
