ടി.എം.സി ടെക്നോളജി കേരള കിക്ക് ഔട്ട് ഡ്രഗ്സ് ഫുട്ബോൾ മാച്ച് നടത്തി

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലഹരിക്കെതിരെ “Kick Out Drugs” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വെള്ളയമ്പലത്തെ ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി സംഘടിപ്പിച്ച “ടി.എം.സി കിക്ക് ഔട്ട് ഡ്രഗ്സ് ഫുട്ബോൾ മാച്ചിന്റെ ഉത്ഘാടനം അമ്പലത്തറ ടെൻസ് ടർഫിൽ ടി. എം. സി, എം.ഡി. ജമീൽ യൂസഫിന്റെ അദ്ധ്യ ക്ഷതയിൽ പുത്തൻപള്ളി വാർഡ് കൗൺസിലർ ഷംന ടീച്ചർ ഉദ്ഘാടനം ചെയ്തു. ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ സ്വാഗതം ആശംസിച്ചു. മെക് 7 ട്രെയിനർ നിസാർ സലിം,സുനിൽ വടുവത്ത്,ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കോച്ച് പൂജപ്പുര അനിൽകുമാർ, എന്നിവർ ആശംസ പ്രസംഗം നടത്തി.ഫാക്കൾട്ടി മിഥുൻ നന്ദി പ്രകാശിപ്പിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ. ബി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ ടി.ബി ഓഫീസർ ഡോ. ധനുജ വി.എ. സമ്മാനദാനം നിർവഹിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, റഫറി എ അനിൽകുമാർ, ടി.എം.സി ഫാക്കൽറ്റി മഹറൂഫ് എന്നിവർ പ്രസംഗിച്ചു. ലോഗോ പ്രകാശന കർമം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എ.ഐ.സി.സി മെമ്പർ ജോസഫ് വാഴക്കന് നൽകി നിർവഹിച്ചു. പേരാമ്പ്ര എം.എൽ.എ ഫാത്തിമ തഹലീയ, ആലപ്പുഴ എം.എൽ.എ എ.ഡി.തോമസ്, ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ്,ടി.എം.സി, എം.ഡി,ജമീൽ യൂസഫ് ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, സൗമ്യ വിനുരാജ്, മഹറൂഫ്,മിഥുൻ എന്നിവർ പങ്കെടുത്തു.
ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി.എം.സി കിക്ക് ഔട്ട് ഡ്രഗ്സ് ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *