അച്ചിനകം പള്ളിയിൽ ഊട്ടുനേർച്ച തിരുനാൾ

വെച്ചൂർ : വെച്ചൂർ അച്ചിനകം സെ.ആൻ്റണീസ് തീർത്ഥാടന ദേവാലയത്തിൽ വി. അന്തോനീസിൻ്റെ 795 -മത് മരണ വാർഷികം അനുസ്മരിച്ചു കൊണ്ടുള്ള ഊട്ടു നേർച്ച തിരുനാൾ ജൂൺ 11 മുതൽ 13 വരെ നടക്കും. ഇന്നലെ വൈകിട്ട്
4 .45 ന് പ്രസുദേന്തി വാഴ്ചയും തിരുനാൾ കൊടിയേറ്റും ആഘോഷമായ ദിവ്യബലിയും നടത്തി. ഫാ ആൻ്റണി കോലഞ്ചേരി കാർമികത്വം വഹിച്ചു. തുടർന്ന് മരണ വാർഷികം അനുസ്മരിച്ചു കൊണ്ടുള്ള ദീപക്കാഴ്ചയിൽ ഭക്തജനങ്ങൾ 795 ദീപങ്ങൾ തെളിയിച്ചു.

തിരുശേഷിപ്പ് വണക്കദിനമായ 12 – ന് വൈകിട്ട് 5 -ന് ജപമാലയെ തുടർന്നുള്ള ദിവ്യബലി , നൊവേന, ആരാധന എന്നിവയ്ക്ക് ഫാ. പീറ്റർ കണ്ണമ്പുഴ കാർമികനാകും. തുടർന്ന് തിരുശേഷിപ്പ് പ്രദക്ഷിണം.
തിരുനാൾ ദിനമായ 13 ന് രാവിലെ 6 ന് ദിവ്യബലിയെ തുടർന്ന് നേർച്ച പായസം വെഞ്ചരിക്കും. 10-ന് ജപമാല 10.30 ന് നേർച്ചസദ്യ വെഞ്ചരിപ്പ്. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോഷി കളപ്പറമ്പത്ത് മുഖ്യകാർമികനാകും. ഫാ. ഫെർണാൻ്റോ ജോസ് കപ്പൂച്ചിൻ വചനസന്ദേശം നൽകും. തുടർന്ന് നേർച്ച സദ്യ. വൈകിട്ട് 5.30 ന് ദിവ്യബലിയെ തുടർന്ന് തിരുസ്വരൂപം എടുത്തുവയ്ക്കൽ, കൊടിയിറക്ക് എന്നിവ നടത്തും.

തിരുനാളിനും നേർച്ച സദ്യയ്ക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ആൻ്റണി മംഗലത്ത്, കൈക്കാരന്മാരായ സോജി ജോർജ് പുത്തൻ പുര, ലാലിച്ചൻ പുത്തൻ പറമ്പ്, വൈസ് ചെയർമാൻ റോബിൻ മങ്ങാരത്തുചിറ എന്നിവർ അറിയിച്ചു

J

Leave a Reply

Your email address will not be published. Required fields are marked *