വൈക്കം നഗരസഭയുടെ 6 മാസത്തെ പ്രവർത്തനം മാതൃകാപരം

വൈക്കം :
വൈക്കം നഗര സഭയുടെ പുതിയ ഭരണസമിതി അബ്‌ദുൾ സലാം റാവുത്തറുടെ നേതൃത്വത്തിൽ അധികാരമേറ്റ് 6 മാസം പിന്നിടുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ ജനകീയ വിഷയങ്ങളിൽ ഇടപെടാൻ കൗൺസിലിന് സാധിച്ചിട്ടുണ്ട്.
ഇക്കാലയളവിൽ നഗരത്തിലുണ്ടായ വലിയ മാറ്റം വൈക്കം നഗരവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
കാടുപിടിച്ച് കിടന്നിരുന്ന വൈക്കം കായലോര ബീച്ചും പരിസരവും കാടുകൾ വെട്ടിത്തെളിച്ച് സൗന്ദര്യവത്ക്കരണം നടത്തി.
വിശ്രമിയ്ക്കാനെത്തുന്നവർക്ക് ഇരിക്കാനും കുട്ടികൾക്ക് കളിക്കാനും സാധിക്കുന്ന തരത്തിലാക്കി.
നഗരസഭയ്ക്ക് സാമ്പത്തിക ചെലവ് ഇല്ലാതെ ഒരു സ്വകാര്യ വ്യക്തിയുടെ സഹകരണത്തോടെ 65 വലിയ ലൈറ്റുകൾ സ്ഥാപിച്ച് ബീച്ച് പ്രകാശ പൂരിതമാക്കി. ജനങ്ങളുടെ സഹകരണത്തോടെ ബീച്ച് വൃത്തിയാക്കുന്നതിനും അനധികൃകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും കഴിഞ്ഞു.

നഗരത്തിലെ എല്ലാ വാർഡുകളിലും വഴി വിളക്കുകൾ കത്തിയ്ക്കുന്നതിനും, മഴക്കാലപൂർവ്വശുചീകരണത്തിൻ്റെ ഭാഗമായി വഴിയോരങ്ങളിലെ കാടുകൾ വെട്ടിമാറ്റാനും ഓടകൾ വൃത്തിയാക്കുന്നതിനും സാധിച്ചു. നടപ്പു സാമ്പത്തിക വർഷം 27 വാർഡുകളിലും 5 ലക്ഷം രൂപവീതം റോഡ് ടാറിങ്ങിനായി അനുവദിച്ചു.
നഗരത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾക്കായി 30 ലക്ഷം രൂപ മാറ്റിവെച്ചു.
വർഷങ്ങളായി വെള്ളക്കെട്ടുമൂലം വലിയ കവല ഉദയനാപുരം റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് നിത്യ സംഭവമായിരുന്നു. മഴക്കാലത്ത് റോഡു സൈഡിലെ കടകളിൽ വെള്ളം കേറുന്നതും പതിവായിരുന്നു. നഗരസഭ ചെയർമാൻ്റെ യും കൗൺസിലർമാരുടേയും നേതൃത്വത്തിൽ ഫയർ സർവ്വീസിൻ്റെ സഹായത്തോടെ കലുങ്കുകളിലും ഓടകളിലും ഉണ്ടായിരുന്ന ബ്ലോക്കുകൾ നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കി.
നഗരത്തിലെ മുഴുവൻ വീടുകളിലും അമൃത് പദ്ധതി വഴി കുടിവെള്ളം എത്തിച്ചെങ്കിലും കുടിവെള്ളത്തിൻ്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ജല അതോറിറ്റിയുടെ കോമ്പൗണ്ടിൽ 7 കോടി ലിറ്റർ കപ്പാസിറ്റിയുള്ള പുതിയ ടാങ്ക് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ടാങ്ക് നിർമ്മാണത്തിന് എക്സ സ് എസ്റ്റിമേറ്റ് തുകയായ 34 ലക്ഷം രൂപയുടെ ഒരു വിഹിതം നൽകുന്നതിനുള്ള തുക വകയിരുത്തി.
നഗരത്തിലെ കെ വി കനാൽ ബീച്ച് എന്നിവിടങ്ങളിൽ ബോട്ടിംഗ് ഉൾപ്പെടെയുള്ള ടൂറിസ്സം പദ്ധതികൾ ആരംഭിയ്ക്കാൻ തീരുമാനിച്ചു. കോവിലകത്തുകടവ് മത്സ്യ മാർക്കറ്റ് നവീകരിക്കുന്നതിനുള്ള പ്രാധമിക നടപടികൾ കൈകൊണ്ടു. നഗരത്തിലെ എല്ലാ ആശുപത്രികളും രോഗീ സൗഹൃദമാക്കി മാറ്റാൻ കഴിഞ്ഞു.
യുഡിഎഫ് സർക്കാരുമായി ചേർന്ന് പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുമന്നും ചെയർമാൻ അബ്ദുൾ സലാം റാവുത്തറും വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *