ഇൻകാസ് ഖത്തർ സലിം കുമാർ അനുസ്മരണം സംഘടിപ്പിച്ചു

ദോഹ: അന്തരിച്ച പ്രമുഖ സിനിമാതാരവും, ദേശീയ ഫിലിം അവാർഡ് ജേതാവുമായ സലിം കുമാറിൻ്റെ സ്മരണാർത്ഥം ഇൻകാസ് ഖത്തർ അനുസ്‌മരണം സംഘടിപ്പിച്ചു. ഖത്തറിലെ സാമൂഹിക രംഗത്തെ പ്രമുഖരും, അപെക്സ് ബോഡി പ്രതിനിധികളും, ഇന്ത്യൻ കമ്യൂണിറ്റിയിലെ വിവിധ സംസ്ഥാന സംഘടനാ പ്രതിനിധികളും പങ്കെടുത്ത്, ഐ.സി.സി അശോകാ ഹാൾ തിങ്ങി നിറഞ്ഞ സദസ്സ് പ്രിയ നടനുള്ള തികഞ്ഞ ആദരവായി മാറി.

സലിം കുമാറിൻ്റെ അഭിനയ ജീവിതത്തെക്കുറിച്ച് ഇൻകാസ് നിർമ്മിച്ച ഹൃസ്വ വീഡിയോ പ്രദർശനത്തിന് ശേഷം, അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് അനുസ്‌മരണ യോഗം ആരംഭിച്ചത്. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സിദ്ധിഖ് പുറായിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി കെ.വി ബോബൻ സ്വാഗതം ആശംസിച്ചു.

ഐ.സി.സി പ്രസിഡൻ്റ് എ.പി.മണികണ്ഠൻ, ഐ.സി.ബി. എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഉപദേശക സമിതി ചെയർമാൻ കെ. എസ്. പ്രസാദ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.എസ്.എം. ഹുസൈൻ (കെ.എം.സി.സി), ഷംസീർ അരിക്കുളം (സംസ്കൃതി ഖത്തർ), ഷെഫീക്ക് അറക്കൽ (ഇന്ത്യൻ മീഡിയ ഫോറം), ഉഷാ പാട്ടീൽ ( മഹാരാഷ്‌ട്ര മണ്ഡൽ), ഡോ. കെ.സാബു (ഓഥേഴ്‌സ് ഫോറം), സുബ്രമഹ്ണ്യ ഹെബ്ബഗ്ഗലു (കർണാടക സംഘ), അജാസ് അലി (വേൾഡ് മലയാളി ഫെഡറേഷൻ), സത്യനാരായണ റെഡ്ഡി (തെലങ്കാന കലാ സമിതി), റിജിൻ പള്ളിയത്ത് (കുവാഖ്), മുഹമ്മദ് ഹുസൈൻ (എം.കെ.പി ഖത്തർ), ഗഫൂർ കോഴിക്കോട് (കെ.പി.എ.ക്യു), ശ്രീജിത്ത് (ഫ്രണ്ട്സ് ഓഫ് തൃശ്ശൂർ), സക്കറിയ മാണിയൂർ (കെ.സി.സി ഖത്തർ), കെ. ആർ ജയരാജ് (കെ.ബി.എഫ് ഖത്തർ), കൃഷ്‌ണകുമാർ (ഔട്ട്റീച്ച് ഖത്തർ), എസ്.എ.എം ബഷീർ, ഹൈദർ ചുങ്കത്തറ, അബ്‌ദുൾ നാസർ നാച്ചി, ഖലീൽ അമ്പലത്ത്, കെ.കെ. ഉസ്‌മാൻ, ജോൺ ഗിൽബർട്ട് തുടങ്ങിയവർ സലിം കുമാറിനെ അനുസ്‌മരിച്ച് സംസാരിച്ചു.

മിമിക്രി വേദികളിലൂടെ കലാരംഗത്തെത്തി, തൻ്റെ മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിലെ മുന്നൂറിലധികം സിനിമകളിൽ ഹാസ്യകഥാപാത്രങ്ങളിലൂടെയും സ്വഭാവനടനിലൂടെയും മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു സലിം കുമാറെന്ന് അനുസ്‌മരിച്ചവർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ആദാമിൻ്റെ മകൻ അബുവിലെ അഭിനയം അദ്ദേഹത്തിൻ്റെ അഭിനയ മികവിൻ്റെ നേർചിത്രമായിരുന്നു. സാമൂഹിക വിഷയങ്ങളിലും അദ്ദേഹത്തിന് അദ്ദേഹത്തിൻ്റേതായ കാഴ്ചപാടുകളുണ്ടായിരുന്നു. താൻ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ച് സധൈര്യം തുറന്നു പറയാനുള്ള ആർജ്ജവവും സലിം കുമാറിനുണ്ടായിരുന്നു എന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ എച്ച്. എസ്. ഭുള്ളർ, അഞ്ജന മേനോൻ, ജോപ്പച്ചൻ തെക്കെക്കൂറ്റ്, മുഹമ്മദ് ഷാനവാസ്, പ്രവീണ റെഡ്ഡി (തെലങ്കാന ജാഗൃതി), രാമണ്ണ (ആന്ധ്ര കലാവേദി), ബിന്ദു ലിൻസൻ (യുനിഖ് ഖത്തർ), ശ്രീനിവാസ് (സയൻസ് ഇന്ത്യ ഫോറം), ഇബ്രാഹിം (ഒ.ടി.പി ഖത്തർ), സതീഷ് വിളവിൽ (സമന്വയം ഖത്തർ), ഓമനക്കുട്ടൻ പരുമല (ഇന്ത്യൻ മീഡിയ ഫോറം), ബിജു.പി. മംഗലം (സംസ്‌കൃതി ഖത്തർ), നിസാം ഖാൻ (രാജസ്ഥാൻ അസോസിയേഷൻ), കൂടാതെ വിവിധ അപെക്സ് ബോഡി ഭാരവാഹികളും, ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവഹികളും, ലേഡീസ് വിംഗ് – യൂത്ത് വിംഗ് ഭാരവാഹികളും സന്നിഹിതരായിരുന്നു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി ട്രഷറർ ജീസ് ജോസഫ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *