അങ്കമാലി : ലോക നേത്രദാന ദിനാചരണത്തിൻ്റെ ഭാഗമായി കേരള ഐ ബാങ്ക് അസോസിയേഷനും അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയും സംയുക്തമായി നേത്രദാന വോളണ്ടിയർമാരുടെ സംഗമം സംഘടിപ്പിച്ചു. ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. നേത്രദാന ബോധവത്ക്കരണ രംഗത്തും സന്നദ്ധ പ്രവർത്തനങ്ങളിലും മാതൃകാപരമായ പങ്കു വഹിക്കുന്ന വനിത വോളണ്ടിയർമാരെ ആദരിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. ഐ. ബാങ്ക് അസോസിയേഷൻ സെക്രട്ടറി ഫാ. വർഗീസ് പൊന്തേമ്പിള്ളി, സീനിയർ മാനേജർ സിജോ ജോസ്, ഓപ്പറേഷൻ മാനേജർ ജയേഷ് പാറക്കൽ എന്നിവർ സംസാരിച്ചു.
നേത്രദാന ദിനാചരണം
