എ സതീശൻ നാടിൻ്റെ വികസനത്തിനായി നിലകൊണ്ട നേതാവ്. മന്ത്രി മോൻസ് ജോസഫ്

വെച്ചൂർ : വെച്ചൂരിൻ്റെയും, മുച്ചൂർക്കാവ് ഗ്രാമത്തിൻ്റെ സമഗ്ര വികസനത്തിനായി നിലകൊണ്ട നേതാവാണ് എ.സതീശ നെന്ന് ജലവിഭവ ,ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കെ.പി.എം.എസ് സംസ്‌ഥാന പ്രസിഡൻ്റും, ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. എ. സനീഷ് കുമാറിൻ്റെ ജേഷ്ട സഹോദരനും, വെച്ചൂർ ഗ്രാമ പഞ്ചായത്തിൻ്റെ രാഷ്ട്രീയ- സാമൂഹിക മണ്ഡലത്തിൽ സജീവ സാനിദ്ധ്യമായിരുന്ന എ സതീശൻ അപ്പത്തറയുടെ ഒന്നാം ചരമ വാർഷികത്തിനോടനുബദ്ധിച്ച് എ. സതീശൻ സ്‌മൃതി വേദിയുടെ ആഭിമുഖ്യത്തിൽ മുച്ചൂർക്കാവ് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച എ.സതീശൻ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ബിനിമോൻ എം .എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, മുൻ എം.എൽ.എ സി.കെ. ആശ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അജി,അഖിൽ. കെ. ദാമോദരൻ, മോഹൻ. ഡി.ബാബു, പോൾസൺ ജോസഫ്, ബി.അനിൽകുമാർ, പി.ഡി.ഉണ്ണി, എം.കെ. ഷിബു, രമേശ് കാവിമറ്റം, കെ. ആർ. ഷൈലകുമാർ, കെ.കെ.മോഹനൻ, മോഹനൻ പേരേത്തറ, വിജയമ്മ ബാബു, രാകേഷ് പഞ്ചാരി, എം. രഘു, രമേഷ് . കെ. ആർ. തുടങ്ങിയവർ സംസാരിച്ചു.ചിത്ര വിവരണംവെച്ചൂർ ഗ്രാമപഞ്ചായത്തിൻ്റെ രാഷ്ട്രിയ- സാമൂഹി മണ്ഡലത്തിൽ സജീവ സാനിദ്ധ്യമായിരുന്ന എ. സതിശൻ അപ്പത്തറയുടെ ഒന്നാം ചരമ വാർഷികത്തിനോടനുബദ്ധിച്ച് മുച്ചൂർക്കാവ് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ജലവിഭവ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *