ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമര പങ്കാളിയും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പുതുശ്ശേരി കുട്ടപ്പ മാസ്റ്ററുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ സ്മാരക ക്യാഷ് അവാർഡ് കസ്തൂർബാ ബാലികാ സദനത്തിന് നൽകി.ബാലികാ സദനത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ – ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.കുട്ടപ്പ മാസ്റ്ററുടെ മകനും ട്രസ്റ്റ് ചെയർമാനുമായ പുതുശ്ശേരി രവീന്ദ്രൻ അവാർഡ് തുക കൈമാറി. കസ്തൂർബാ ബാലികാ സദനം പ്രസിഡന്റ് പി. മുരളീധരൻ കൈമൾ, സെക്രട്ടറി സജീവൻ നമ്പിയത്ത് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. സദനത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളും ബാലികാസദനം പ്രവർത്തകരും പങ്കെടുത്തു.
Related Posts
ഇന്ത്യ-പാക് സംഘർഷത്തിൽ അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടു
വാഷിങ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യാപാര കരാര്‍ മുന്നോട്ട് വെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചതെന്ന വാദവും ട്രംപ് വീണ്ടും…
ചെമ്മനത്തുകര മാതൃക പ്രീപ്രൈമറി സ്കൂളില്‍ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു
വൈക്കം: ചെമ്മനത്തുകര ഗവ. മാതൃക പ്രീപ്രൈമറി സ്കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ മാനസിക- ശാരീരിക വളര്‍ച്ചയ്ക്കായി ഒരുക്കിയ വര്‍ണക്കൂടാരം സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്…
ജൂലൈ 31 ന് മൽസ്യബന്ധനത്തിനിടെ കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസ് 54 വയസ്സിനെ 10 ദിവസമായിട്ടും ഇതുവരെ കണ്ടെത്താൻ കഴിയാത്തത് സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥയാണെന്നും ,…
