സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്നും കുറഞ്ഞു.കഴിഞ്ഞ ദിവസം പവന് 1,12,000 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,000 രൂപയും.എന്നാൽ ഇന്ന് വില വീണ്ടും കുറഞ്ഞിട്ടുണ്ട്. 760 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,11,240 രൂപയായി കുറഞ്ഞു. ഗ്രാമിന് 13,905 രൂപയാണ് നൽകേണ്ടത്. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വില ഇടിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *