സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കരുത്; കുടിശ്ശികയടക്കം ഉടൻ വിതരണം ചെയ്യണം: എൻ.സി.പി

മലപ്പുറം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വീട്ടമ്മമാരുടെ ആശ്രയമായ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി നിർത്തലാക്കാനുള്ള ഏതൊരു നീക്കവും സർക്കാർ ഉപേക്ഷിക്കണമെന്നും, വിതരണം മുടങ്ങിയിട്ടുള്ള പെൻഷൻ കുടിശ്ശികയടക്കം ഉടൻ അനുവദിക്കണമെന്നും എൻ.സി.പി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മലപ്പുറത്ത് സംഘടിപ്പിച്ച ജില്ലാ കമ്മിറ്റി യോഗം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് കെ.എ. ജബ്ബാർ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് വലിയ ആശ്വാസമായ പദ്ധതിയാണ് സ്ത്രീ സുരക്ഷാ പെൻഷനെന്നും, അവരുടെ ജീവിതസുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഷാജിർ ആലത്തിയൂർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ആബിദ് തങ്ങൾ, സംസ്ഥാന സെക്രട്ടറി പി.എ. റഹ്മാൻ വളാഞ്ചേരി, ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. മുഹമ്മദ്കുട്ടി, ജില്ലാ സെക്രട്ടറിമാരായ മുഹമ്മദലി, മൂസ ചെറുമുക്ക്, എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂർ, എൻ.വൈ.സി സംസ്ഥാന ട്രഷറർ സി.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു.
യോഗത്തിൽ എൻ.സി.പി മലപ്പുറം ജില്ലാ പ്രസിഡന്റായി പി.എ. റഹ്മാൻ വളാഞ്ചേരിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. പുതിയ ഭാരവാഹിക്ക് യോഗം അഭിനന്ദനങ്ങൾ അർപ്പിക്കുകയും, പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.

പുതിയതായി തിരഞെടുക്കപ്പെട്ട പി.എ റഹ്‌മാൻ വളാഞ്ചേരി ഔദ്യോഗികമായി സംസ്ഥാന പ്രസിഡൻ്റ് കെ. എ ജബ്ബാറിൽ  നിന്ന് രേഖകൾ ഏറ്റുവാങ്ങി ചുമതലയേൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *