ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ജുനൈസ് കാപ്പ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നു. പദ്മശ്രീ ഐ എം വിജയന്റെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.

മലബാറിന്റെ മണ്ണിൽ പന്ത് തട്ടുമ്പോൾ ഉയരുന്നത് കളി ആവേശം മാത്രമല്ല,
മനുഷ്യരുടെ സ്വപ്നങ്ങളും വേദനകളും ബന്ധങ്ങളും കൂടിയാണ്—ആ സ്പന്ദനങ്ങളെയാണ് ‘ബോളാഗോളം’ എന്ന ചലച്ചിത്രം
ഹൃദയസ്പർശിയായി പകർത്തുന്നത്.

യുവ തലമുറയെ പരിവർത്തിപ്പിച്ച ഐസ്‌ലാന്റിനെക്കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നാട്ടിലെ യഥാർത്ത സംഭവത്തെ ആസ്പദമാക്കി, മുത്തുവും തൊത്തുവും തമ്മിലുള്ള ആത്മബന്ധത്തിലൂടെ, കളി കാര്യമാകുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഫുട്ബോളിന്റെ ആത്മാവും ഗ്രാമീണ ജീവിതത്തിന്റെ നൊമ്പരങ്ങളും പ്രതീക്ഷകളും കോർത്തിണക്കിയാണ്, കളിയും ജീവിതവും പരസ്പരം പാസ്സ് ‌ ചെയ്ത്‌ കാഴ്ചയുടെ വല കുലുക്കുന്ന ചിത്രം കുടുംബ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ആന്റലോട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൽ സലീം പി.ടി. നിർമിക്കുന്ന ചിത്രത്തിൽ അഖിൽ പ്രഭാകർ, കൈലാഷ്, ആലിയ, ഉണ്ണിനായർ, കാശിനാഥ്‌, ലത അനിൽ, ലാല മലപ്പുറം, ശിക്കു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം ഷമീർ ജിബ്രാൻ, എഡിറ്റിംഗ് അഭിഷേക് അയ്യനേത്ത്, സംഗീതം ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ & മിക്സ് കരുൺ പ്രസാദ്, കളറിങ് രമേശ്‌ ഐയർ, പിരിശമേ & പ്രൊമോ സോങ്‌ സാദിഖ് പന്തല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷൌക്കത്ത്‌ വണ്ടൂർ, ആർട്ട്‌ അസി കരുവാരകുണ്ട്, മേക്കപ്പ് ഹസ്സൻ വണ്ടൂർ, കോസ്റ്റ്യും നൗഷാദ് മമ്മി, വി.എഫ്. എക്സ്. ഷിയോജ് എം.വി., പി ആർ ഓ എം കെ ഷെജിൻ.

Leave a Reply

Your email address will not be published. Required fields are marked *