ഫെഡറേഷൻ ഓഫ് എഞ്ചിനീയറിംഗ് എംപോളോയ്‌സ് ഇൻ ലോക്കൽ അഡ്മിനിസ്ട്രേഷൻ – ഫീലയുടെ 12-ാമത് സംസ്ഥാന സമ്മേളനം പ്രകടനത്തെ തുടർന്ന് പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന വാർഷിക സമ്മേളനം ഫിഷറിസ് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് ശുഭ സുനിൽ അദ്ധ്യക്ഷയായി. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് വി.കെ ബിജു, സംസ്ഥാന സെക്രട്ടറി നെവിൻ വില്യംസൺ, കെ ജി സന്ദീപ്, ആർ.എസ് അനിൽകുമാർ ,ഏലൂർ നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ, സാറാ സൂര്യ ജോർജ്, സി .കെ രവിത്ത്, പി.കെ സുഭാഷ് തുടങ്ങി സംസ്ഥാന ജില്ലാ ഭാരവാഹികൾ സംസാരിച്ചു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.
ഫീല സംസ്ഥാന സമ്മേളനം
