മുഖ്യമന്ത്രി വിഡി സതീശന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

നെടുങ്കണ്ടം: മുഖ്യമന്ത്രി വിഡി. സതീശനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിടുകയും വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പൊതുജന മധ്യത്തിൽ സർക്കാരിന്റെയും കെഎസ്ആർടിസി കോർപ്പറേഷന്റെയും അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചതിനാണ് ഡ്രൈവർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. കെഎസ്ആർടിസി ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവറായ എസ്. സുനിൽകുമാറിനെതിരെയാണ് വകുപ്പുതലത്തിൽ അടിയന്തര അച്ചടക്ക നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *