പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പായാല്‍ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലായെക്കും എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന് പറഞ്ഞു.സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന കണ്സഷന് ഉള്‍പ്പെടെയുള്ള ഇളവുകള്‍ പുനഃപരിശോധിക്കണമെന്നും ടി. ഗോപിനാഥന് ആവശ്യപ്പെട്ടു. “ടിക്കറ്റ് നിരക്ക് കൂട്ടാതെയെങ്കില് സ്വകാര്യ ബസ് മേഖലയ്ക്ക് പിടിച്ചു നില്‍ക്കാനാവില്ല. നിലവിലെ സാഹചര്യത്തില്‍ വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകള്‍
