LDF ഗവൺമെന്റ് ആശാ സമര ത്തോട് കാട്ടിയ നിഷേധാത്മക സമീപനത്തെ ചോദ്യം ചെയ്തതിനാണ് പ്രേoകുമാർനെ അവർ പ്രതികാരനടപടി എന്നോണം പുറത്താക്കിയത് . ഭരണത്തിന്റെ തണലിൽവലിയ പദവികളിൽ സുഖിച്ചിരുന്ന സാംസ്‌കാരിക സിംഹങ്ങൾ ഉൾപ്പെടെ സർവരും മൗനം പാലിച്ചു തങ്ങളുടെ പദവികൾ സംരക്ഷിച് മിടുക്കന്മാരായപ്പോൾ പ്രേംകുമാർ എന്ന ഒരേഒരു വ്യക്തിമാത്രമാണ്ഗവണ്മെന്റ് ന്റെധാർഷ്ട്യത്തെ ധൈര്യപൂർവം വിമർശിക്കാൻ ആർജവം കാണിച്ചത്. CPI യും ഇടതുപക്ഷത്തെ പലരും വൈകി ഉദിച്ച ബുദ്ധി പോലെ ഇപ്പോൾ – ഭരണംപോയപ്പോൾ ആശാ സമരത്തെ അനുകൂലിക്കുന്നു . അത് ആദ്യമേ പറഞ്ഞ് ശരിക്കും ആശാസമരത്തിന്റെ രക്തസാക്ഷിയാവുകയായിരുന്നു പ്രേംകുമാർ . ഗവണ്മെന്റ് ന്റെ ഔദ്യോഗികസ്ഥാനത്തിരിക്കുമ്പോൾ അവരുടെ തെറ്റുകളെയും അനീതികളെയുമൊക്കെ വിമർശിക്കാൻ അസാമാന്യ ചങ്കൂറ്റം വേണം .ധാർമികത ഉണ്ടാവണം സ്ഥാനമാനങ്ങൾ പോകുന്നെങ്കിൽ പോകട്ടെ എന്ന നിശ്ചയത്തോടെ, താൻ പാവപ്പെട്ട മനുഷ്യർക്കൊപ്പമാണ് എന്ന ധീരമായ നിലപാടിന്റെ പ്രഖ്യാപനമായിരുന്നു പ്രേകുമാറിന്റേത് . അത് പൊതുസമൂഹം ഒന്നടങ്കം പ്രശംസിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. അടുത്തകാലത്ത് ഇടതുപക്ഷത്തിന് സംഭവിച്ച വലിയ നഷ്ടമാണ് പ്രേംകുമാർ . അതിന്റെ പ്രതിഫലനം കൂടിയാണ് UDF നേടിയ ഉജ്ജ്വല വിജയം. അതുകൊണ്ട് തന്നെ ഈ വിജയം പ്രേകുമാറിന് കൂടി അവകാശപ്പെട്ടതാണ് .

Leave a Reply

Your email address will not be published. Required fields are marked *