കായംകുളം : ട്രെയിനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. ലോകമാന്യ തിലക് കൊച്ചുവെളി ഗരീബ് രത് എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കായംകുളം സ്വദേശിനി അഡ്വ. സുരഭി വാങ്ങിയ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്. ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും നിരന്തരം ചർച്ചയാകുന്നതിനിടെയാണ് പുതിയ പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ റെയിൽവേ അധികൃതർ വിശദീകരണം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ട്രെയിനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി
