എം. കുമാറിന് പീരുമേട് പഞ്ചായത്തിന്റെ ആദരവ്

പീരുമേട്: മുപ്പതു വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഗ്ലെൻമേരി സർക്കാർ എൽ.പി സ്കൂളിൽ നിന്നും വിരമിച്ച പ്രധാനാധ്യാപകൻ എം. കുമാറിനെ പീരുമേട് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു.
പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് അദ്ദേഹത്തിന് ഉപഹാരം നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് മനോജ് രാജൻ പൊന്നാട അണിയിച്ചു.
വിദ്യാഭ്യാസ രംഗത്ത് കുമാർ നൽകിയ മികച്ച സേവനങ്ങളെയും സ്കൂളിന്റെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളെയും യോഗം അഭിനന്ദിച്ചു. ചടങ്ങിൽ വിവിധ പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന് സ്നേഹനിർഭരമായ യാത്രയയപ്പാണ് സഹപ്രവർത്തകരും ഭരണസമിതിയും ജീവനക്കാരും ചേർന്ന് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *