തിരുവല്ലം ടോൾപ്ലാസയിലെ
അടിക്കടിയുള്ള ടോൾ നിരക്ക് വർദ്ധനവ് വാഹന ഉടമകളെയും യാത്രക്കാരെയും വല്ലാതെ വിഷമിപ്പിക്കുന്നതാണ്.ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഈ ടോൾ നിരക്ക് വർദ്ധനവ് കാരണം വാഴമുട്ടം തിരുവല്ലം സർവീസ് റോഡിലെ തിരക്ക് നിയന്ത്രാണാതീതമായി വർധിച്ചു വരികയാണെന്നും ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും അടിയന്തരമായി ടോൾ വർധനവ് പിൻവലിക്കണമെന്നുംഅല്ലാത്തപക്ഷംശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും സിപിഐ നേമം മണ്ഡലം സെക്രട്ടറിയേറ്റംഗം പനത്തുറ പി ബൈജുവും സിപിഐ തിരുവല്ലം ലോക്കൽ കമ്മിറ്റി സെക്രട്ടറി വെള്ളാർ സാബുവും
ആവശ്യപ്പെട്ടു.
ടോൾ വർദ്ധനവിൽ പ്രതിഷേധം:സി.പി.ഐ
