കേന്ദ്ര തൊഴിൽ മന്ത്രാലയം തൊഴിലാളി വിരുദ്ധ നിലപാടുകൾ തിരുത്തണം: പി.റ്റി.യു.സി

കേന്ദ്ര തൊഴിൽ മന്ത്രാലയം തൊഴിലാളി വിരുദ്ധ നിലപാടുകൾ തിരുത്തണം:എംകെ അബ്ദുൽ മജീദ് വിഴിഞ്ഞം
തിരുവനന്തപുരം :കേന്ദ്ര സർക്കാർ തുടർന്ന് വരുന്ന തൊഴിലാളി വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം ഇടപെടണം എന്ന് പി റ്റി യൂ സി . തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെയ്‌ ദിന റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പി ഡി പി കോവളം മണ്ഡലം ട്രഷറർ.
സുബൈർ വിഴിഞ്ഞം അധ്യക്ഷത വഹിച്ച പരിപാടിയിൽ പി ഡി പി മണ്ഡലം ജോയിന്റ് സെക്രട്ടറി ഷറഫുദ്ദീൻ വിഴിഞ്ഞം മുഖ്യ പ്രഭാഷണം നടത്തി.പി റ്റി യു സി ജില്ലാ സെക്രട്ടറി താജുദ്ദീൻ പന്തലിക്കുളം പി സി എഫ് പ്രതിനിധി റൂഷി അമീർ വഴിമുക്ക് മുഹദ്ദീൻ പള്ളി യൂണിറ്റ് കൺവീനർ സൈഫുദ്ദീൻ ടൗൺഷിപ്പ് നൗഷാദ് മുസ്ലിയാർ റാഷിദ് പാച്ചില്ലൂർ മുസ്തഫ പള്ളിത്തെരുവ് ബീമാപള്ളി അയ്യൂബ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *