പറവൂർ എസ്.എൻ.ഡി.പി. യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന
ശ്രീനാരായണ ദർശനോത്സവം
മെയ് 1, 2, 3 (വെള്ളി, ശനി, ഞായർ) തീയതികളിലായി നടക്കുകയാണ്. ദർശനോത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ 6 30ന് ഗണപതി ഹോമം, ശാന്തി ഹവനം, ഹോമ മന്ത്രാർച്ചന, ഗുരുപൂജ,കുടുംബഐശ്വര്യ പൂജ എന്നീ പൂജാകർമ്മങ്ങൾ എസ്എൻഡിപി യൂണിയൻ വൈദിക യോഗത്തിന്റെ കാർമികത്വത്തിൽ നടന്നു. രാവിലെ 9ന് യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ പതാക ഉയർത്തിയതോടെ ദർശനോത്സവം 2026 ന് കൊടിയേറി. രാവിലെ 9 30 ന് ബിജു പുളിക്കലേടത്ത് അവർകളുടെ പ്രഭാഷണം നടന്നു. 11ന് ദർശനോത്സവം ഉദ്ഘാടന സമ്മേളനം ബാലജന യോഗത്തിന്റെ നേതൃത്വത്തിലെ ഗുരുസ്മരണയോടെ ആരംഭിച്ചു. യൂണിയൻ ചെയർമാൻ ശ്രീ സി എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ കൺവീനർ ശ്രീ ഷൈജു മനക്കപ്പടി സ്വാഗതം ആശംസിച്ചു. ബഹു. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് ശ്രീ തുഷാർ വെള്ളാപ്പള്ളി ദർശനോത്സവ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശ്രീ ആർ വി ബാബു അനുഗ്രഹപ്രഭാഷണവും എസ്എൻഡിപി യോഗം കൗൺസിലർ ശ്രീമതി ഇ എസ് ഷീബ ടീച്ചർ മുഖ്യപ്രഭാഷണവും എസ്എൻഡിപി യോഗം ഡയറക്ടർ ശ്രീ പിഎസ് ജയരാജ് ദർശനോത്സവ സന്ദേശവും നൽകി. എസ്എൻഡിപി യോഗം ഡയറക്ടർ ശ്രീ എം പി ബിനു ഗുരുദേവ സന്ദേശവും യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ ശ്രീ ഡി ബാബു സംഘടനാ സന്ദേശവും നൽകി സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സൈജൻ പട്ടണം, ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീന സജീവ്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജി ജോളി, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഷീല ബെന്നി, പറവൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ജി ഹരിദാസൻ, പറവൂർ മുനിസിപ്പൽ മുൻപ്രതിപക്ഷ നേതാവ് ശ്രീ ടി വി നിഥിൻ, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ശ്രീ എബി ജയപ്രകാശ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ ഡി പ്രസന്നകുമാർ, ശ്രീ കണ്ണൻ കൂട്ടുകാർ, ശ്രീ കെ ബി സുഭാഷ്, ശ്രീ വി എൻ നാഗേഷ്, എംപ്ലോയീസ് ഫോറം സെക്രട്ടറി ശ്രീ എൻ കെ സജീവ്, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗം ശ്രീ അഖിൽ ബിനു എംപ്ലോയിസ് ഫോറം പ്രസിഡന്റ് ഡോക്ടർ ശൈലേഷ്, പെൻഷനേഴ്സ് ഫോറം സെക്രട്ടറി ശ്രീമതി ലിസി ടീച്ചർ, വൈദികയോഗം പ്രസിഡന്റ് ശ്രീ അഖിൽ ശാന്തി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ശ്രീ അഭിഷേക് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വനിതാ സംഘം പ്രസിഡന്റ് ശ്രീമതി ഷൈജാ മുരളിധരൻ കൃതജ്ഞത അർപ്പിച്ച് സംസാരിച്ചതോടെ സമ്മേളന പരിപാടികൾ അവസാനിച്ചു. ഉച്ചയ്ക്ക് രണ്ടിന് ശ്രീമതി സൗമ്യ അനിരുദ്ധന്റെ പ്രഭാഷണവും തുടർന്ന് കലാപരിപാടികളും അരങ്ങേറി. വൈകിട്ട് ആറിന് പൂജാ സമർപ്പണത്തോടെ ദർശനോത്സവ സമ്മേളനം സമാപിച്ചു.
ശ്രീനാരായണ ദർശനോത്സവം 2026
