നിതിൻ രാജിൻ്റെ നീതിക്കായ് ഹർത്താൽ നടത്തി.

പറവൂർ :നിതിൻ രാജിന് നീതി കിട്ടുക, കുറ്റക്കാർക്ക് എതിരെ പോലീസ് നിയമനടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് SC/ ST സംയുക്ത വേദി പറവൂർ കമ്മിറ്റി പറവൂരിൽ കേരള ഹർത്താൽ നടത്തി – രാവിലെ ആറുമണിമുതൽ പ്രൈവറ്റ് ബസ്സുകൾ നിരത്തിലിറക്കത്തെയും കടകൾ ഉൾപ്പെടെ അടപ്പിച്ചും ഓട്ടോ ടാക്സികൾ ഓടിപ്പിക്കാതെയും ഹർത്താൽ അനുകൂലികൾ പറവൂർ ടൗണിൽ പ്രതിഷേധം നടത്തി.. വിവിധ എസ് എസ് ടി സംഘടനകളുടെ പ്രവർത്തകർ ഹർത്താലിൽ പങ്കെടുത്തു . ചേന്നമംഗലം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം മുനിസിപ്പൽ ടൗൺഹാൾ വഴി കെഎംകെ ജംഗ്ഷനിൽ എത്തിച്ചേർന്ന് തിരികെ പറവൂർ ടൗണിൽ എത്തി. ഒട്ടനവധി പ്രവർത്തകർ പങ്കെടുത്ത ഹർത്താൽ സമര പരിപാടിയിൽ എസ് എസ് ടി സംയുക്ത വേദി ചെയർമാൻ ലൈജു മങ്ങാടൻ ജനറൽ കൺവീനർ MA ഷാജൻ, ടി എൻ സുധീർകുമാർ ജ്യോതി വാസ് പറവൂർ ഷാൽവിൻ,, രഞ്ജിത്ത് ബൗദ്ധ , കെ സോമൻ ,പ്രൊഫസർ മോഹനൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *