ലോക നാടക ദിനത്തോടനുബന്ധിച്ച് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ വി വി വേണു അനുസ്മരണവും നാടക ദിനാചരണവും സംഘടിപ്പിച്ചു. എറണാകുളം ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി ആർ വിനോയ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. നാടകം എന്ന കലാരൂപത്തിന്റെ സാമൂഹിക പ്രസക്തിയും അതിന് സാംസ്കാരിക – പൊതു ജീവിതത്തിൽ ചെലുത്താനാവുന്ന സ്വാധീനവും എത്രത്തോളമെന്ന് ഉദ്ഘാടകൻ അടയാളപ്പെടുത്തി. നാടക പ്രവർത്തകനും ‘കെടാമംഗലത്തിന്റെ നാടക ചരിത്രം’ എന്ന കൃതിയുടെ കർത്താവും ആയ വി വി വേണുവിനെ നാടക് വടക്കൻ മേഖല പ്രസിഡൻ്റ് കെ എസ് ഗിരീഷ് അനുസ്മരിച്ചു. ലൈബ്രറി പ്രസിഡൻറ് പി പി സുകുമാരൻ, സെക്രട്ടറി അനിൽ വി എസ്, വി.ബി പ്രദീപ് സെൽവരാജ് KK , നവീൻ കെ.ജി, സി.പി ബിജു തുടങ്ങിയവർ സംസാരിച്ചു.
ലോക നാടക ദിനാചാരണവും വി വി വേണു അനുസ്മരണവും സംഘടിപ്പിച്ചു
