രമേഷ് പിഷാരടിയെ കുറിച്ചുള്ള ‘കോമാളി’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ കുറിച്ചുള്ള ‘കോമാളി’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് തോമസ് ഐസക്.പിഷാരടിയുടെ അഭിനയത്തെ അപമാനിക്കാനല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചുള്ള വിമർശനമായിരുന്നു ഉദ്ദേശിചതെന്ന് ഐസക് വ്യക്തമാക്കി. പാലസ്തീൻ വിഷയത്തിൽ പിഷാരടി എടുത്ത നിലപാടിനെയാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.“മധ്യേഷ്യയിലെ പ്രശ്നങ്ങളും പാലസ്തീൻ വിഷയവും സംബന്ധിച്ച് സിപിഎമ്മിനും കോൺഗ്രസിനും വ്യക്തമായ നിലപാടുകളുണ്ട്. എന്നാൽ അതിന് വിരുദ്ധമായുള്ള പിഷാരടിയുടെ അരാഷ്ട്രീയ സമീപനത്തെയാണ് വിമർശിച്ചത്,” എന്നും ഐസക് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *