ബാവാസ് BP അങ്ങാടിക്ക് യു.ആർ.എഫ് ഗ്ലോബൽ ഇന്നൊവേഷൻ അവാർഡ്​

തിരൂർ: കേരളം നേരിടുന്ന വിവിധ സാമൂഹിക-സാമ്പത്തിക, പാരിസ്ഥിതിക വെല്ലുവിളികൾക്ക് ശാസ്ത്രീയമായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ച തിരൂർ ബി.പി. അങ്ങാടി സ്വദേശി ബാവാസ് തയ്യിലിന് യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ (URF) 2026-ലെ ഗ്ലോബൽ ഇന്നൊവേഷൻ അവാർഡ്. കേരളത്തിന്റെ സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് അദ്ദേഹം തയ്യാറാക്കിയ ‘ഇന്റഗ്രേറ്റഡ് കേരള ട്രാൻസ്‌ഫോർമേഷൻ പ്ലാൻ’ എന്ന പദ്ധതിയാണ് അന്താരാഷ്ട്ര തലത്തിലുള്ള ഈ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. ജിംനേഷ്യം, ഹോസ്പിറ്റൽ ഉപകരണങ്ങളുടെ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ബാവാസ്, കഴിഞ്ഞ അഞ്ചു വർഷമായി വാർത്താമാധ്യമങ്ങളിലൂടെ സമാഹരിച്ച അറിവുകൾ ഉപയോഗപ്പെടുത്തിയാണ് ഈ ബൃഹദ് പദ്ധതിക്ക് രൂപം നൽകിയത്.​കേരളത്തെ ലോകത്തിലെ തന്നെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതോടൊപ്പം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശങ്ങളും പദ്ധതി മുന്നോട്ടുവെക്കുന്നു. സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയില്ലാതെ പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സമാഹരിച്ച്, ലാഭത്തിന്റെ 60 ശതമാനം സർക്കാരിനും 40 ശതമാനം നിക്ഷേപകർക്കും ലഭിക്കുന്ന രീതിയിലാണ് ഇതിന്റെ സാമ്പത്തിക ക്രമീകരണം. പദ്ധതിയുടെ ഭാഗമായി മൂന്ന് ലക്ഷത്തോളം മോഡലുകളുടെ ചിത്രശേഖരം അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. തിരൂരിലെ സ്വന്തം വീടിനടുത്തുള്ള ഹാളിൽ ഇവയുടെ വിപുലമായ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.​പ്രളയ നിയന്ത്രണം, മഴവെള്ള സംഭരണം, ഉരുൾപൊട്ടൽ ലഘൂകരണം, മണൽക്ഷാമം പരിഹരിക്കൽ തുടങ്ങിയ പ്രകൃതിദത്ത വെല്ലുവിളികൾക്കും, പൊതുഗതാഗതം ലാഭകരമാക്കൽ, റോഡുകളിലെ കുഴികൾ അടയ്ക്കൽ, മാലിന്യസംസ്കരണം തുടങ്ങിയ നിത്യജീവിത പ്രശ്നങ്ങൾക്കും കരാട്ടെ സെക്കൻഡ് ബ്ലാക്ക് ബെൽറ്റുകാരനായ ബാവാസ് ഈ പ്ലാനിലൂടെ പരിഹാരം നിർദ്ദേശിക്കുന്നു. തെരുവുനായ ശല്യം 90 ശതമാനം കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ, കടലാക്രമണം തടയാൻ ജിയോട്യൂബുകൾക്ക് പകരം കോൺക്രീറ്റ് റാക്കുകൾ ഉപയോഗിച്ചുള്ള പദ്ധതി, ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിലെ ചോർച്ച പരിഹരിക്കൽ, എറണാകുളത്തെയും ഭാരതപ്പുഴയിലെയും വെള്ളപ്പൊക്ക നിയന്ത്രണം എന്നിങ്ങനെ കേരളത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ലളിതവും പ്രായോഗികവുമായ പരിഹാരങ്ങൾ ഇതിലുണ്ട്. ലൈൻമാൻമാരുടെ അപകടമരണം ഒഴിവാക്കാനും കൃഷിനാശം തടയാനുമുള്ള നൂതനമായ ആശയങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. മയക്കുമരുന്ന് നിർമ്മാർജന പദ്ധതി, മുങ്ങിമരണം കുറക്കാൻ ഉള്ള പദ്ധതി, വന്യമൃഗങ്ങളുടെ ആക്രമണം കുറക്കാനുള്ള പദ്ധതി, റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള പദ്ധതി, ഇരുമ്പ് തോട്ടി ലൈനിൽ തട്ടിയുള്ള അപകടം കുറയ്ക്കാനുള്ള പദ്ധതി, കിണർ കുഴിക്കുമ്പോൾ മണ്ണിടിച്ചിൽ തടയാനുള്ള പദ്ധതി, റോഡ് ഇടിഞ്ഞു താഴ്ന്നു പോകാതിരിക്കാനുള്ള പദ്ധതി, അങ്ങാടിപ്പുറം പാലത്തിലെ ബ്ലോക്ക് ഒഴിവാക്കാനുള്ള പദ്ധതി, ഇലക്ട്രിക് ലൈൻ പൊട്ടിവീണ ഉള്ള അപകടം ഒഴിവാക്കാനുള്ള പദ്ധതി, റെയിൽവേ തോടുകളിലെ ചളി ഒഴിവാക്കാനുള്ള പദ്ധതി, കുട്ടനാട്ടിലെ ബണ്ട് പൊട്ടൽ ഒഴിവാക്കാനുള്ള പദ്ധതി, വേസ്റ്റിനു തീപിടിച്ചുള്ള അപകടം ഒഴിവാക്കാൻ ഉള്ള പദ്ധതി, ശാസ്ത്രീയമായി ഓവു ചാൽ നിർമ്മിക്കാനുള്ള പദ്ധതി, ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ഇല്ലാതാക്കാനുള്ള പദ്ധതി, വൃദ്ധസദനം കുറക്കാനുള്ള പദ്ധതി, എല്ലാ യുവാക്കൾക്കും ജോലി നൽകാനുള്ള പദ്ധതി തുടങ്ങി ഒട്ടനവധി പദ്ധതികൾ ജിം ട്രെയിനറും രണ്ടുപ്രാവശ്യം മലപ്പുറം ജില്ല കരാട്ടെ ചാമ്പ്യനും കൂടിയായ വാവാസിന്റെ റെക്കോർഡിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *