ഇറാൻ-ഇസ്രായേൽ യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ പുതിയ ഘട്ടം ആക്രമണങ്ങൾ ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലും തന്ത്രപ്രധാനമായ ഇസ്ഫഹാനിലും വൻ സ്ഫോടനങ്ങൾ നടന്നതായി അന്താരാഷ്ട്ര ചെയ്തു. ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളുമാണ് ഇസ്രായേൽ ഇത്തവണ പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത്.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന് കീഴിൽ പശ്ചിമേഷ്യയിലെ സംഘർഷം നിയന്ത്രിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇസ്രായേൽ തങ്ങളുടെ സൈനിക നടപടികൾ തുടരുകയാണ്. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഡ്രോൺ ആക്രമണങ്ങൾക്കും മിസൈൽ ഭീഷണികൾക്കും അറുതി വരുത്താനാണ് ഈ പുതിയ നീക്കമെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.
ഇറാനിൽ വീണ്ടും ഇസ്രായേലിന്റെ വൻ വ്യോമാക്രമണം
