തിരുവനന്തപുരം :എൻ എസ് എസിന്റെയും നായർ സമുദായത്തിന്റെയും നേതൃത്വം ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഏറ്റെടുക്കുകയും സമുദായത്തിന്റെ നിലനിൽപ് സമദൂര ശിഖണ്ഡി സിദ്ധാന്തത്തിൽ തളചിടുകയും ചെയ്തതോടെ സമുദായത്തിന് രാഷ്ട്രീയ ഭരണമേഖലകളിൽ ഉണ്ടായിരുന്ന സ്വാദീനം ഇല്ലാതാവുകയും സമുദായത്തിന്റെ അവകാശങ്ങളോ ആനുകുല്യങ്ങളോസർക്കാരിൽ നിന്നും നേടിയെടുക്കുന്നതിന് എം എൽ എ മാരോ എം പി മാരോ തദ്ദേശഭരണകേന്ദ്രങ്ങളിൽ പ്രതിനിധികളോ ഇല്ലാതായത് മൂലം സമുദായത്തിലെ ബഹുഭൂരിപക്ഷം ദരിദ്ര കുടുംബങ്ങളും എല്ലാ മേഖലകളിലും അവഗണന നേരിട്ടുകൊണ്ടു ജീവിക്കുകയാണ്.അതുകൊണ്ടു നിശ്ക്രിയ സമദൂരസിദ്ധാന്തം ഉപേക്ഷിച്ചു കേരളത്തിൽ സമുദായ താല്പര്യം സംരക്ഷിക്കാൻ ഉറപ്പുതരുന്ന രാഷ്ട്രീയ മുന്നണിയുമായി ഒത്തു ചേർന്ന് തെരഞ്ഞെടുപ്പുകളിൽ ജനപ്രതിനിധികളെ നിയമസഭയിലും പാർലമെന്റിലും മറ്റു തദ്ദേശ സ്ഥാപനങ്ങളിലും വിജയിപ്പിച്ചെടുക്കുന്നതിനുള്ള രാഷ്ട്രീയ നിലപാട് എടുക്കുന്നതിന് എൻ എസ് എസ് നേതൃത്വത്തോട് സമസ്തകേരള നായർ സമുദായ സംരക്ഷണ സമിതി പ്രസിഡന്റ്‌ സുനിൽകുമാറും സെക്രട്ടറി പെരുകാവ് വിനോദ്കുമാറും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *