പാച്ചല്ലൂർ പാറവിള എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ റംസാൻ നിലാവ് 2026 സംഘടിപ്പിച്ചു

കോവളം :പാച്ചല്ലൂർ പാറവിള എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ റംസാൻ നിലാവ് 2026 സംഘടിപ്പിച്ചു.റംസാൻ നിലാവ് 2026നോടനുബന്ധിച്ചു വീൽ ചെയർ വിതരണം, ചികിത്സ സഹായം ക്യാൻസർ രോഗികൾക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണം,ഭിന്നശേഷി കുട്ടികൾക്കായുള്ള പെരുന്നാൾ കോടി വിതരണം, നോമ്പുതുറ എന്നിവ നടന്നു.എന്റെ നാട് ചാരിറ്റി സെക്രട്ടറി നസീബ് പാച്ചല്ലൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.സ്നേഹ സാഗരം ഫൗണ്ടേഷൻ സെക്രട്ടറി പനവൂർ സഫീർ ഖാൻ മന്നാനി മുഖ്യ പ്രഭാഷണം നടത്തി.വെള്ളാർ വാർഡ്‌ കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണുമായ വി സത്യവതി, പൂങ്കുളം വാർഡ്‌ കൗൺസിലർ വയൽക്കര രതീഷ്, പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌ അഡ്വ പാച്ചല്ലൂർ നുജുമുദ്ധീൻ, ഓ ബി സി മോർച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ, പുഞ്ചക്കരി വാർഡ്‌ കൗൺസിലർ ശൈലജ, തിരുവല്ലം ഉദയൻ,ദേവി,വോയിസ് ഓഫ് വോയിസ് കോ ഓർഡിനേറ്റർ അസ്ഹർ, പനത്തുറ പുരുഷോത്തമൻ, ഷിജാസ് പാച്ചല്ലൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഷിബു സേതു നാഥു സ്വാഗതവും, എന്റെ നാട് ചാരിറ്റി ട്രഷറർ അൽ അമീൻ കൃതജ്ഞതയും പറഞ്ഞു. എന്റെ നാട് ചാരിറ്റി രക്ഷാധികാരി ഫൈസൽ അഞ്ചാംകല്ല് റംസാൻ നിലാവ് 2026ന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *