കൊച്ചി: ‘എഐയും സോഫ്റ്റ് വെയറും എന്ജിനീയറിംഗിന്റെ ഭാവിയും’ എന്ന വിഷയത്തില് എസ്ഒറ്റിഐ ലീഡര്ഷിപ്പ് ടെക് ടോക്ക് സംഘടിപ്പിക്കുന്നു. മാര്ച്ച് അഞ്ചിന് കൊച്ചി ലുലു ഐടി ട്വിന് ടവറില് നടക്കുന്ന പരിപാടിയില് എന്ജിനീയറിംഗ്, സോഫ്റ്റ്വെയര് വികസനം, ഡിജിറ്റല് സ്ട്രാറ്റജി തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഒരുമിപ്പിക്കും. എഐ- അധിഷ്ഠിത സാങ്കേതിക മാറ്റങ്ങളുടെ പശ്ചാത്തലത്തില് പ്രവൃത്തിപദ്ധതി, എന്ജിനീയറിംഗ് തന്ത്രങ്ങള് എന്നിവ എങ്ങനെ ഭാവിക്കായി സജ്ജമാക്കാം എന്നതിനെക്കുറിച്ചുള്ള സംവാദങ്ങളാണ് പ്രധാന ലക്ഷ്യം.എഐ- നേറ്റീവ് ഉപകരണങ്ങള്, കോഡിംഗ് കോപൈലറ്റുകള്, ഏജന്റിക് എഐ സംവിധാനങ്ങള് എന്നിവ സോഫ്റ്റ്വെയര് വികസനരീതിയെ വേഗത്തില് മാറ്റിമറിക്കുന്ന സാഹചര്യത്തില്, മനുഷ്യ-എഐ സഹകരണ മാതൃകകള്, ഇന്റലിജന്റ് ഓട്ടോമേഷന്, ഉല്പ്പാദനക്ഷമത വര്ധന എന്നിവ ചര്ച്ചയുടെ കേന്ദ്രവിഷയങ്ങളായിരിക്കും. ഡെലിവറി വേഗത കൂട്ടുകയും അളക്കാവുന്ന ബിസിനസ് ഫലങ്ങള് സൃഷ്ടിക്കുകയും ചെയ്യുന്ന പ്രായോഗിക നടപ്പാക്കല് തന്ത്രങ്ങള് സംബന്ധിച്ചും സെഷനില് വിശദമായ അവതരണങ്ങളും ആശയവിനിമയങ്ങളും നടക്കും.പരിപാടിയിലെ പ്രധാന ആകര്ഷണമായി ലീഡര്ഷിപ്പ് പാനല് ചര്ച്ച ഉണ്ടാകും. ഷാഷ് ആനന്ദ് (എസ്വിപി, പ്രോഡക്റ്റ് സ്ട്രാറ്റജി, എസ്ഒറ്റിഐ) മോഡറേറ്റാവും. ശ്രീജിത്ത് വിജയമോഹന് (ഡയറക്ടര് ഓഫ് എന്ജിനീയറിംഗ് ആന്റ് ഡാറ്റ ആന്ഡ് എഐ പ്രാക്ടീസ് ലീഡര്, ക്യൂബ്റസ്റ്റ്), രതീഷ് മുരളീധരന് (പ്രോഗ്രാം ഡയറക്ടര്, ഐബിഎം വാട്സണ്സ് ഓര്ക്കസ്ട്രേറ്റ്) എന്നിവര് പങ്കെടുക്കും. പരിപാടിയില് പങ്കെടുക്കാനായി leadershiptechtalk. com. എന്ന ലിങ്കില് രജിസ്റ്റര് ചെയ്യാം.
Related Posts
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ കിരീടം സ്വന്തമാക്കി വനിതകൾ. ഇന്നലെ മുംബയ് ഡി.വൈ.പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ഏകദിന വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കി ഹർമൻപ്രീത്…
കുമരകം കോണത്താറ്റ് പാലം ഉദ്ഘാടനം ഫെബ്രുവരി 20ന്
കോട്ടയം: കുമരകത്തിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ കരുത്തായി കോണത്താറ്റ് പാലം. കുമരകം-കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ പാലത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (ഫെബ്രുവരി 20) വൈകുന്നേരം അഞ്ചിന് പൊതുമരാമത്ത്…
തമിഴ്നാട്ടിൽ വീണ്ടും ഡിഎംകെ അധികാരം നിലനിർത്തുമെന്ന് പ്രീ പോൾ സർവേ
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഡിഎംകെ അധികാരം നിലനിർത്തുമെന്ന് പ്രീ പോൾ സർവേ പ്രവചനം. അഗ്നി ന്യൂസ് നടത്തിയ സർവേ പ്രകാരം ഡിഎംകെ സഖ്യം ഏകദേശം 180 സീറ്റുകൾ…
