തിരു:ദു:ഖം തളംകെട്ടി നിൽക്കുന്ന മല്ലപ്പള്ളി ആലിൻ ഭവനം. ചെറിയ കുസൃതികളുമായി അമ്മയുടെ ഒക്കത്തിരുന്ന് എല്ലാ പേരെയും കുന്നു ങ്ങി ചിരിപ്പിച്ചിരുന്ന 9 മാസം പ്രായമായ ആലിൻ. സന്തോഷത്തിൻ്റെ കുറെ നാളുകൾ ആ പൊന്നുമോൾ അവർക്ക് പകർന്ന് നൽകി. വിധി, ആ കുടുംബത്തെ മാത്രമല്ല ഒരു രാജ്യത്തെ തന്നെ സങ്കടകടലിലാക്കിയപ്പോൾ സാന്ത്വനവുമായി അവിടേക്ക് പലരുമെത്തി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിൻ ഷെറിൻ എബ്രഹാം ഇന്നും ഓർമ്മകളിൽ ജീവിക്കുമ്പോൾ ആ കുരുന്നിന് പ്രണാമമർപ്പിച്ച് പ്രേംനസീർ സുഹൃത് സമിതിയുടെ ഓർമ്മചെപ്പ് ചലച്ചിത്ര താരം പ്രേംകുമാർ ആലിൻ്റെ മാതാപിതാക്കളായ അരുൺ എബ്രഹാം,ഷെറിൻ എന്നിവർക്ക് സമർപ്പിച്ചു. സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ ആമുഖം നടത്തി. സമിതി ഭാരവാഹികളായ ആര്യനാട് സന്തോഷ്, വിനയചന്ദ്രൻ നായർ, അരുണിൻ്റെ പിതാവ് റെജി സാമുവൽ,മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: ഹൻ സലാഹ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ഇ. അബ്ദുൾ റഹ്മാൻ, ബഷീർ കുട്ടി, മല്ലപ്പള്ളി അൻസാരി എന്നിവർ സംബന്ധിച്ചു.
Related Posts
79 ആമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗത്തിന്റെ ഭാഗമായി നൈപുണ്യ പരിശീലനം നൽകിവരുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിൽ 79-ആമത് ഇന്ത്യൻ സ്വാതന്ത്ര്യ…
സെന്റ് ജോർജ്ജ് സ്കൂൾ നാൽപതാം വാർഷികം ആഘോഷിച്ചു
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിന്റെ നാൽപതാം വാർഷിക ആഘോഷം നടത്തി.മാന്നാനം കെ. ഇ.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഐസൺ…
വിദ്യാര്ത്ഥികള്ക്ക് നഗരസഭ പഠനസഹായി ആയി ലാപ്ടോപ്പുകളും മേശയും കസേരകളും വിതരണം ചെയ്തു
വൈക്കം : വൈക്കം നഗരസഭയുടെ 2025-26 വാര്ഷിക പദ്ധതിയില് പെടുത്തി മത്സ്യതൊഴിലാളികളുടെ മക്കള്ക്ക് ലാപ്ടോപുകളും പട്ടികജാതി വിഭാഗത്തില്പെട്ട വിദ്യാര്ത്ഥികള്ക്ക് മേശയും കസേരകളും വിതരണം ചെയ്തു. നഗരസഭ ഹാളില്…
