‘താന്തോന്നി’ക്കു ശേഷം ‘ഐസിയു’വുമായി ജോർജ് വർഗീസ്; ബിബിനും ബാബുരാജും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനം റിലീസ് ആയി…

‘താന്തോന്നി’ എന്ന ചിത്രത്തിന് ശേഷം ബിബിൻ ജോർജ്, ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ‘ഐ.സി.യു’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ജോസ് ഫ്രാങ്ക്ളിൻ സംഗീതം പകർന്ന് സൂരജ് സന്തോഷ് ആലപിച്ച “ഒരാളിലായ് മനം ഒരാളിലായ്..” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ തമിഴിൽ സൂര്യ നിർമ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു. ഇവരെക്കൂടാതെ മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. സി.ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ലിജോ പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ഷിബു ജി സുശീലനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ഗുഡ് ഫെല്ലാസ് റിലീസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.കലാസംവിധാനം: ബാവ, ആക്ഷൻ: മാഫിയ ശശി, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: വിക്കി, കിഷൻ ശബ്ദമിശ്രണം: എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സജി സുകുമാർ, പ്രൊജക്ട് ഡിസൈൻ: രമേശ് തെക്കേപ്പാട്ട്, ഫിനാൻസ് കൺട്രോളർ: എം.എസ് അരുൺ, വിഎഫ്എക്സ്: നിതിൻ നന്ദകുമാർ, സ്റ്റിൽസ്: നൗഷാദ്, ഡിസൈൻ: ടെൻ പോയിൻ്റ്, മാർക്കറ്റിംഗ്: ബ്രിംഗ്ഫോർത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *