ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ ക്ഷേത്ര ഉത്സവത്തിലെ രഥഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞ് ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.വെല്ലൂരിലെ ഒരു പ്രധാനപ്പെട്ട പ്രാദേശിക ഉത്സവമാണ് മായാന കൊല്ലൈ. ശിവരാത്രിക്ക് തൊട്ടുപിറ്റേന്ന് നടക്കുന്ന ഒരു ഉത്സവമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട രഥഘോഷയാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. ഭക്തർ 60 അടി ഉയരമുള്ള രഥം വലിച്ചുകൊണ്ടുപോകുന്നതിനിടെ മറിയുകയായിരുന്നു. രഥം മറിഞ്ഞപ്പോൾ ഏഴുപേർ അതിനിടയിൽ പെട്ടുപോകുകയായിരുന്നു. കുടുങ്ങിയപ്പോയവരെ വളരെയേറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്.അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
ക്ഷേത്ര ഉത്സവത്തിലെ രഥഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞ് അപകടം
