വൈക്കം : താലൂക്ക് ഗവണ്മെന്റ് ആയൂര്‍വേദ ആശുപത്രി ജംഗ്ഷനില്‍ നിലവിലുണ്ടായിരുന്ന ഗതാഗത കുരുക്ക് ഉഴിവാക്കാന്‍ ആവിശ്യമായ സ്ഥലം സൗജന്യമായി നല്കിയ സ്ഥല ഉടമ ജോസഫ് ബിജുമാറായിയെ നഗരസഭ ഒന്നാം വര്‍ഡ് വാര്‍ഡ്സഭ ആദരിച്ചു. ഇതിനായി മുന്‍കൈ പ്രവര്‍ത്തനം നടത്തിയ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ അശോകന് വെള്ളവേലിയെയും ആദരിച്ചു. നഗരസഭ ചെയര്മാന് അബ്ദുള്‍ സലാം റാവൂത്തര്‍ ഇരുവരെയും പൊന്നാടയണിയിച്ച് ഉപഹാരം നല്കി. ചേര്‍ത്തലയില്‍ തെങ്ങ് കയറുന്നതിനിടയില്‍ യന്ത്രത്തില്‍ കുരുങ്ങിയ തൊഴിലാളിയെ സാഹസിക ദൗത്യത്തിലൂടെ രക്ഷപെടുത്തിയ ലെജി സി. ശേഖര്നേയും, മികച്ചസേവനത്തിന് രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ഷാജികുമാര്‍ തോട്ടുപുറത്തിനേയും ആദരിച്ചു. വാര്‍ഡ്സഭ ചെയര്മാന് അബ്ദുള്‍ സലാം റാവൂത്തര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ഡി. രഞ്ജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സോണി സണ്ണി, റെജിമോള്‍, പ്രീത അനില്‍കുമാര്‍, കോര്‍ഡിനേറ്റര്‍ അപര്‍ണ്ണ, അശോകന് വെള്ളവേലി എന്നിവര്‍ പ്രസംഗിച്ചു.
ചിത്രവിവരണം : താലൂക്ക് ഗവണ്മെന്റ് ആശുപത്രി ജംഗ്ഷനിലെ റോഡ് വികസനത്തിന് ആവിശ്യമായ സ്ഥലം സൗജന്യമായി നല്കിയ ഉടമ ജോസഫ് ബിജുമാറായിയെ നഗരസഭ ചെയര്മാന് അബ്ദുള്‍ സലാം റാവൂത്തര്‍ വാര്‍ഡ്സഭയില്‍ ആദരിക്കുന്നു.
