പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയും സ്വകാര്യവത്കരണം അവസാനിപ്പിക്കണമെന്നും, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കുന്നത് ഉപേക്ഷിയ്ക്കണമെന്നും ജനവിരുദ്ധവും വിലക്കയറ്റം സൃഷ്ടിയ്ക്കുന്നതുമായ കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധ സൂചകമായി ഫെബ്രുവരി 12 ന് നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കുവാൻ JLU വിൻ്റെ തൊഴിലാളി വിഭാഗമായ തിരുവനന്തപുരം ജില്ലാ ജനത ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രവർത്തക സമ്മേളനം പ്രമേയത്തിലൂടെ അഭ്യർത്ഥിക്കുന്നു. യുണിയൻ പ്രസിഡൻ്റ് തെന്നൂർക്കോണം ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ കുടി യോഗം RJD ദേശീയ ജനറൽ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ് ഉത്ഘാടനം ചെയ്തു. Adv. G. മുരളീധരൻ, മണ്ണക്കല്ല് രാജൻ, N പ്രഭാകരൻ , പനവിള സെലിൻ രാജ്, വട്ടവിള രാജൻ , BM ഹനീഫ, സമുദ്ര അജി, K പ്രഭാകരൻ, M അബ്ദുൽ വാഹിദ്, H.ഹംസ കണ്ണ് ,പുല്ലുവിളജോയി എന്നിവർ സംസാരിച്ചു.
Related Posts
ഗംഗ പ്രൊഡക്ഷൻസ് നിർമ്മിച്ച് അഡ്വക്കേറ്റ് ബാലാജി രവീന്ദ്രൻ കഥ, തിരക്കഥ,സംഭാഷണം നിർവഹിക്കുന്നധനുഷ്കോടിയിലേക്ക് എന്ന ചിത്രം ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.
ശ്രീലങ്കയിലെ തലൈമന്നാർ എന്ന സ്ഥലവുമായി 18 മൈൽ ദൂര വ്യത്യാസമാണുള്ളത്.1964ലെ അവിടത്തെ പ്രളയവും. 2026 ലെ പ്രണയവും.. രണ്ടു കുടുംബങ്ങൾ..ഒന്ന് സമ്പന്നതയുടെ മുകളിലാണെങ്കിൽ.. മറ്റൊന്ന്. സംസ്കാരത്തിന്റെ മുകളിൽ.പ്രണയത്തിന്റെയും..പകയുടെയും..പ്രതികാരത്തിന്റെയും…
ശബരിമല കയറുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക
കോട്ടയം: ശബരിമല കയറുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക. ഹൃദയാഘാതം മൂലം മാത്രം ഒന്‍പതോളം പേര് മരിച്ചുവെന്നാണ് കണക്കുകള്‍. ഇന്നും പതിനെട്ടാം പടികയുന്നതിനിടെ കുഴഞ്ഞു വീണ…
രാഹുൽ മാങ്കൂട്ടത്തിലിനായി തിരച്ചിൽ വ്യാപകമാക്കി എസ്ഐടി
തിരുവനന്തപുരം: ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജിതമാക്കി എസ്ഐടി. ഒൻപതാം ദിനവും ഒളിവിൽ തുടരുകയാണ് രാഹുൽ. സംസ്ഥാനത്ത് രാഹുൽ എത്തിയെന്ന നിഗമനത്തിൽ ആണ് പൊലീസ്…
