അജാസ്( പുലിമുരുകൻ ഫെയിം) നായകനാകുന്ന “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്” ഫെബ്രുവരി ആറിന് തിയേറ്ററിലെത്തുന്നു.

പ്രശസ്ത സംവിധായകൻ വൈശാഖിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ടെലിവിഷൻ മേഖലയിലൂടെ ശ്രദ്ധേയനായ, *ചിലപ്പോൾ പെൺകുട്ടി * എന്ന മലയാള സിനിമയുടെയും സംവിധായകനായ പ്രസാദ് നൂറനാട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ 60 വർഷമായി കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ്* *കാലം പറഞ്ഞ കഥ എന്ന**സിനിമയുടെ നിർമ്മാണം, കഥ,തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിദേശത്തുള്ള പിതാവ്. നാട്ടിലുള്ള ഭാര്യയുടെയും മകന്റെയും ബന്ധുക്കളുടെയും കൊലപാതകം അറിയുന്നു.നാടിനെ ഞെട്ടിച്ച 6 കൊലപാതകങ്ങൾ. പുതിയ തലമുറയുടെ മനസ്സിന്റെ താളപ്പിഴകളാണ്. …”കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്… ” എന്ന ചിത്രത്തിലൂടെ പറയുന്നത്. ഏതു കുടുംബത്തിനും സംഭവിക്കാവുന്ന ഈ കഥയ്ക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടും എന്ന പ്രതീക്ഷയോടെ കരുനാഗപ്പള്ളി നാടകശാല കൂട്ടായ്മ രംഗത്തു വന്നിരിക്കുന്നത്.വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, മുരുകൻ കാട്ടാക്കട, സ്വാമി അശ്വതി തിരുനാൾ, ശ്രീകുമാർ ഇടപ്പോൺ എന്നിവർ എഴുതിയ വരികൾക്ക് എസ് പി വെങ്കിടേഷ് മകൻ എസ് പി ഗോപാൽ വെങ്കിടേഷ് അജയ് രവി എന്നിവർ ചേർന്നു സംഗീതം നൽകി .ഐഡിയ സ്റ്റാർ സിംഗർ സീസൺ പത്തിലെ വിധികർത്താവ് സിത്താര കൃഷ്ണകുമാർ, സൂര്യനാരായണനും , ദീപു എം, അരിസ്റ്റോ സുരേഷ്, എസ്പി വെങ്കിടേഷ് ചെറുമകൻ വി ജി.ഹരികൃഷ്ണൻ, പിന്നണിഗായകനായ സീറോ ബാബുവിന്റെ മകൻ കെ.ബി സുൽഫി ബാബു , പാടുന്ന 6 ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്.. ഛായാഗ്രഹണം വിനോദ് ജി മധു. സ്പോട്ട് എഡിറ്റ് വിഷ്ണു ഗോപിനാഥ്, എഡിറ്റിംഗ് കണ്ണൻ , ഫൈനൽ എഡിറ്റിംഗ് ജോജി, സ്പെഷ്യൽ എഫക്ട് ഷിബു, സൗണ്ട് മിക്സിങ് ആനന്ദ് ബാബു, ആക്ഷൻ ബ്രൂസിലി രാജേഷ്, നൃത്ത സംവിധാനം കിരൺ മാസ്റ്റർ , ജിതിൻ വെള്ളിമന,പ്രകാശ് ചുനക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാനവാസ് കമ്പികീഴിൽ , അസോസിയേറ്റ് ഡയറക്ടേഴ്സ്. സതീഷ് കലാഭവൻ, മെഹർ ഖാൻ ചേന്നല്ലൂർ , ചമയം ദിലീപ് പന്മന, നിശ്ചലച്ഛയാഗ്രഹണം അബാ മോഹൻ, ഷാൽ വിസ്മയ, കലാ സംവിധാനം ഹരീഷ് പത്തനാപുരം, സന്തോഷ് പാപ്പനംകോട്, കോസ്റ്റ്യൂമർ റജുലാൽ, മോഹനൻ അടൂർ. പുലിമുരുകൻ എന്ന ചിത്രത്തിലെ ബാല നടൻ അജാസ് നായകനായി എത്തുന്നു.ഏഷ്യാനെറ്റ് മഞ്ജു ഡാൻസ് ഡാൻസ് തുടങ്ങി ഒട്ടേറെ പരമ്പരകളിൽ ബാലതാരം ആയിട്ട് വന്ന ഡോ.സാന്ദ്ര നായികയാകുന്നു.. ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, കൊല്ലം തുളസി, അരിസ്റ്റോ സുരേഷ്, അനീഷ് രവി, ജയലാൽ, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, പ്രജീവ് ജീവ, കലാഭവൻ സതീഷ് ഗോവിന്ദ്, നിഷ സാരംഗ്, ലക്ഷ്മി പ്രസാദ്, ജീജ സുരേന്ദ്രൻ, കുടശ്ശനാട് കനകം, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, ഭാവന രാഹുൽ, രശ്മി അനിൽ , അബ്ബാ മോഹൻ, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, ജിതിൻ ശ്യാം കൃഷ്ണ, പോണാൽ നന്ദകുമാർ തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും കൊല്ലം ജില്ലയിലെ നാടക സാംസ്കാരിക കലാകാന്മാരും അഭിനയിക്കുന്നു. എസ്എഫ്സി ആർട്സ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നു പി ആർ ഒ. എം കെ ഷെജിൻ.

Leave a Reply

Your email address will not be published. Required fields are marked *