തിരുവനന്തപുരം: പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജൻ (56) നെ 43 വർഷം കഠിനതടവിനും 40000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീവ്സ് അതോറിറ്റി നഷ്ടപരിഹാരവുംഅതിജീവിതക്കു നൽകണം എന്ന് കോടതി വിധിന്യായതിൽ പറയുന്നു.2021 സെപ്റ്റംബർ മുപ്പതിനും ഒക്ടോബർ പതിനഞ്ചിനുമാണ് നഗരത്തിലെ ഒരു ഹോസ്റ്റലിൽ കേസിനാസ്പദമായ സംഭവം നടന്നത് . അവിടത്തെ ക്ലീനറായിരുന്നു പ്രതി ആരുമില്ലാത്ത സമയത്ത് മിഠായി നൽകാം എന്ന് പറഞ്ഞു അതിജീവിതയെ ബാത്ത്റൂംൽ കയറ്റി ആണ് പീഡിപ്പിച്ചത് . പ്രതി ഭീക്ഷണിപ്പെടുത്തിയതിനാൽ ആദ്യത്തെ സംഭവം കൂട്ടി പുറത്ത് പറഞ്ഞില്ല .രണ്ടാമത്തെ സംഭവത്തിന് ശേഷം ഇവർ ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടു .കുട്ടി പരിഭ്രമിച്ചു നിൽക്കുന്നതിൽ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ ഹാജരായി. വഞ്ചിയൂർ പോലീസ് ഇൻസ്പെക്ടർ വി. വി. ദിപിൻ, സബ് ഇൻസ്പെക്ടർ വിനീത എം. ആർ. എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷ 13 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും ഹാജരാക്കി. 5 തൊണ്ടിമുതലുകളും ഹാജരാക്കി.
Related Posts
പാക്കിസ്ഥാന്റെ 6 വിമാനങ്ങൾ തകർത്തു ഓപ്പറേഷൻ സിന്ദൂരനിടെ , വ്യോമസേന മേധാവി.
ഓപ്പറേഷൻ സിന്ധുറിനിടെ ഇന്ത്യ 5 യുദ്ധം വിമാനങ്ങൾ അടക്കം പാകിസ്ഥാന്റെ ആറുവിമാനങ്ങൾ നടത്തിയിട്ടുണ്ടെന്ന് വ്യോമസേനമേധാവി എയർമാർഷൽ എ.പി.സിംഗ് .പാക്കിസ്ഥാന് സംഭവിച്ച നാശനഷ്ടങ്ങളെ എണ്ണം സംബന്ധിച്ച് നാശനഷ്ടങ്ങളുടെ എണ്ണം…
മന്ത്രിമാരെ പുറത്താക്കുന്നതിനുള്ള ബില്ലിനെ അനുകൂലിച്ച് ശശിതരൂർ
.ന്യൂഡൽഹി. അഞ്ചുവർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയേണ്ടി വരുന്ന മന്ത്രിമാർക്ക് ഒരു മാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന നിർണായ ഭരണഘടന…
ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി രക്തദാനത്തിനായുള്ള “നമോ ദാൻ” ആപ്പ് പുറത്തിറക്കി
കോട്ടയം: സേവാ പാക്ഷികഘോഷങ്ങളുടെയും വികസിത കേരളം ഹെൽപ് ഡെസ്ക് സംരംഭത്തിന്റെയും ഭാഗമായി, ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാനത്തിനും രക്താവശ്യത്തിനുമുള്ള പുതിയ മൊബൈൽ ആപ്പ്…
