ബാംഗ്ലൂർ-എറണാകുളം വന്ദേ ഭാരത് അടുത്തയാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും

ബാംഗ്ലൂർ എറണാകുളം വന്ദേ ഭാരത് അടുത്തയാഴ്ച മുതൽ സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും. രാവിലെ 5.10്ന് കെഎസ്ആർ ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. 2 20ന് പുറപ്പെട്ട് രാത്രി 11ന് ബാംഗ്ലൂരിൽ എത്തും. തൃശ്ശൂർ, പാലക്കാട്, ഈറോഡ്, കോയമ്പത്തൂർ തിരുപ്പൂർ, സേലം, കൃഷ്ണരാജപുരം എന്നീ സ്ഥലങ്ങളിലാണ് ഇതിൻറെ സ്റ്റോപ്പുകൾ ഉള്ളത്. ബുധനാഴ്ച മാത്രം ഇതിൻ്റെ സർവീസ് ഉണ്ടായിരിക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *