കർണാടക ബൽത്തങ്ങാടി രൂപതയുടെ രണ്ടാമത് ബിഷപ്പായി മാർ ജെയിംസ് പട്ടേരിൽ സ്ഥാനമേറ്റു. ബൽത്തങ്ങാടി സെന്റ് ലോറൻസ് കത്തീഡ്രലിൽ കുർബാനയ്ക്കുശേഷം അഭിഷേകചടങ്ങുകൾ നടക്കുകയും മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കാർമികത്വം വഹിക്കുകയും ചെയ്തു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലെ കൂത്താട്ടുകുളത്ത് നിന്ന് 1960 കളിൽ ബൽത്തങ്ങാടി താലൂക്കിലെ കളഞ്ചയിലേക്ക് കുടിയേറിയതാണ് പട്ടേരില്ന്റെ കുടുംബം. പരേതരായ എബ്രഹാം -റോസമ്മ ദമ്പതികളുടെ ഏഴു മക്കളിൽ ആറാമത്തെ മകനാണ് മാർ ജെയിംസ് പട്ടേരിൽ. ബൽത്തങ്ങാടിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കുറവിലങ്ങാട്, ബാംഗ്ലൂർ, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി. 1997 മുതൽ 2025 വരെ ജർമ്മനിയിൽ ആയിരുന്നു അദ്ദേഹം വൂൾവ് സ്ബർഗ് പ്രൊവിൻസിന്റെ പ്രോക്യുറേറ്റർ ആയിരിക്കുമ്പോഴാണ് ബിഷപ്പായി നിയമിക്കുന്നത്.
കർണാടക ബൽത്തങ്ങാടി രൂപതയുടെ രണ്ടാമത് ബിഷപ്പായി മാർ ജെയിംസ് പട്ടേരിൽ സ്ഥാനമേറ്റു
